Connect with us

കേരളം

വി.ഡി.സതീശന്റെ പ്രസം​ഗത്തിനിടയിൽ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടു; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാക്ക്ഔട്ട് പ്രസം​ഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.

വി.ഡി.സതീശന്റെ വാക്ക്ഔട്ട് പ്രസം​ഗത്തിൽ സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമർശനം തുടരുന്നതിനിടയിലാണ് മന്ത്രി പി.രാജീവ് സംസാരിക്കാൻ വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വി.ഡി.സതീശൻ അതിന് തയാറായില്ല. താൻ വഴങ്ങില്ലെന്ന് വി.ഡി.സതീശൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് വഴങ്ങാൻ തയാറല്ലാത്തതിനാൽ മന്ത്രിയോട് ചെയറിലിരിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ പലതവണ ആവശ്യപ്പെട്ടു.

എന്നാൽ രാജീവ് ശബ്ദമുയർത്തി തനിക്ക് സംസാരിക്കണം എന്നാവശ്യപ്പെട്ടതോടെ പ്രതിപക്ഷ നേതാവിന്റെ പ്രസം​ഗം ബോധപൂർവം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അം​ഗങ്ങൾ നടുതളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ഭരണപക്ഷ അം​ഗങ്ങളും ബഹളം വച്ചു.

തുടർന്ന് ഭരണപക്ഷ അം​ഗങ്ങളെ ചെയറിലിരുത്തിയ ശേഷം വാക്ക്ഔട്ട് പ്രസം​ഗം തുടരാൻ വി.ഡി.സതീശനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അം​ഗങ്ങൾ ഇരുപ്പിടങ്ങളിലേക്ക് മടങ്ങാതെ നടുത്തളത്തിൽ തുടർന്നു. ഇതോടെ അടുത്ത അജണ്ടയിലേക്ക് കടക്കുന്നതായി സ്പീക്കർ അറിയിച്ചു. വിഴിഞ്ഞം വിഷയത്തിൽ ശ്രദ്ധക്ഷണിക്കലിന് കടകംപള്ളി സുരേന്ദ്രനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ അം​ഗങ്ങൾ ബഹളവുമായി നടുത്തളത്തിൽ തുടർന്നതോടെ സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടാണ് എന്ന് കണ്ട് നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ