Connect with us

കേരളം

ഓണാഘോഷം; ചില സ്ഥലങ്ങളെ ഉൽസവ മേഖലയായി പ്രഖ്യാപിച്ച് ഉത്തരവ്

onam 8

സംസ്ഥാന ഓണം വാരാാഘോഷത്തിൽ ചില സ്ഥലങ്ങളെ ഉൽസവ മേഖലയായി പ്രഖ്യാപിച്ച് വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവ്. ഓണം വാരാഘോഷപരിപാടികൾ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ തലസ്ഥാനത്തും, ജില്ലാ ആസ്ഥാനങ്ങളിലുമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന വർണപൊലിമയോടു കൂടിയ സമാപനം കുറിക്കും. ഇതിനായി വിനോദ സഞ്ചാര വകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനതല ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെയും തലവന്മാർക്ക് അവരവരുടെ കാര്യാലയങ്ങളിൽ വൈദ്യുത ദീപാലങ്കാരം ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകി. അതിനായി തനത് ഫണ്ടിൽ നിന്നും പരമാവധി രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് അനുമതി നൽകി.

Also Read:  ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് വീണ ജോർജ്

എന്നാൽ വലിയ കെട്ടിടങ്ങൾക്കും, ചെറിയ കെട്ടിടങ്ങൾക്കും ഒരു പോലെ വിനിയോഗിക്കുന്നത് യുക്തിസഹമല്ലാത്തതിനാൽ, സ്ഥാപനങ്ങൾ പരമാവധി ചെലവ് കുറച്ച് തുക വിനിയോഗിക്കണം. ഓരോ വകുപ്പിന്റെയും വൈദ്യുതാലങ്കാരം സംബന്ധിച്ച എസ്റ്റിമേറ്റ് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറിൽ (ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ) കുറയാത്ത ഉദ്യോഗസ്ഥന്റെ അംഗീകാരം തേടണം. കെട്ടിടത്തിന്റെയും വലിപ്പം അനുസരിച്ച് ചെലവ് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ക്രമപ്പെടുത്തണം.

ഓണാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കവടിയാർ മുതൽ മണക്കാട് വരെയുള്ള റോഡിന് ഇരുവശവുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പാങ്കാളിത്തവും സഹായ സഹകരണങ്ങളും ഉറപ്പു വരുത്തി ദീപാലങ്കാരം ഏർപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.

ഓണാഘോഷം 2023 ന്റെ ഭാഗമായി ഓണാഘോഷ സമാപന ഘോഷയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും, പൊതുമേഖലാസ്ഥാപനങ്ങളുടെയും, സ്വയംഭരണ സ്ഥാപനങ്ങളുടെയും, തദ്ദേശ സ്ഥാപനങ്ങളുടെയും തലവന്മാർക്ക് സ്വന്തം ഫണ്ടിൽ നിന്നും പരമാവധി നാല് ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് അനുമതി നൽകി.

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെയുള്ള ഉത്സവ കാലയളവിൽ ഈ മേഖലയിലെ പ്രധാന റോഡിനിരു വശങ്ങളിലമുള്ള കെട്ടിടങ്ങൾ, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എന്തെങ്കിലും ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നോ വിനോദസഞ്ചാര വകുപ്പിൽ നിന്നോ മുൻകൂർ അനുമതി വാങ്ങണം.

ഓണാഘോഷ പരിപാടികൾ വിജയകരമായി നടത്തുന്നതിന് കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹായ സഹകരണവും ഉറപ്പാക്കുന്നതിനും ദീപാലങ്കാരം ഏർപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും വേണ്ട നടപടികൾ വിനോദ സഞ്ചാര ഡയറക്ടർ സ്വീകരിക്കണമെന്നാണ് ഉത്തരവ്.

Also Read:  ചന്ദ്രായൻ 3; ലാൻഡർ ഇറങ്ങുന്ന ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പുറത്തുവിട്ടു

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

tvm railway.jpeg tvm railway.jpeg
കേരളം10 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

IMG 20240507 WA0000.jpg IMG 20240507 WA0000.jpg
കേരളം11 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

Mosquito.jpg Mosquito.jpg
കേരളം16 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം17 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം20 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം21 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം21 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ