ദേശീയം
ഒമിക്രോണ്‍ ബാധിതര്‍ മൂവായിരം കടന്നു; കേരളം അഞ്ചാമത്
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മുവായിരം കടന്നു. 3007 പേര്‍ക്കാണ് ഇന്നലെ വരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതര്‍ കൂടുതല്‍-876. ഇതില്‍ 381 പേര് രോഗമുക്തി നേടി. ഡല്‍ഹിയില്‍ 465 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. 57 പേര് ഡല്‍ഹിയില്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടകയില്‍ 333 പേര്‍ക്കും രാജസ്ഥാനില്‍ 291 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ 284 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement