Connect with us

കേരളം

തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

Published

on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. അടുത്തയാഴ്‍ച മുതല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വരാനിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 540 ആയി ഉയരും.

നിലവില്‍ 348 പ്രതിവാര ഓപ്പറേഷനുകള്‍ നടക്കുന്ന സ്ഥാനത്താണ് ഏപ്രില്‍ 27 മുതല്‍ ഇത് 540 ആയി ഉയരുന്നത്. അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റ് സർവീസുകൾ 138 ആയി വര്‍ദ്ധിക്കും. നിലവില്‍ ഇത് 95 ആണ്. ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. ആഴ്‍ചയില്‍ 30 സര്‍വീസുകളാണ് ഷാര്‍ജയിലേക്കുള്ളത്. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബായ് എന്നിവിടങ്ങളിലേക്ക് ആഴ്‍ചയില്‍ 17 വീതം സര്‍വീസുകളുമുണ്ടാകും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ.

പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് കൂടുതൽ സർവീസുകൾ. ആഴ്‍ചയില്‍ 28 വിമാനങ്ങള്‍ തിരുവന്തപുരത്തു നിന്ന് ബംഗളുരുവിലേക്ക് പറക്കും. മുംബൈ (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവയാണ് കൂടുതൽ സർവീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങൾ. കൊൽക്കത്ത, പൂനെ, ദുർഗാപൂർ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‍ത പ്രതിവാര സർവീസുകളുടെ എണ്ണം

ഷാർജ – 30
ദോഹ – 18
മസ്‌കത്ത് – 17
ദുബായ് – 17
അബുദാബി – 11
സിംഗപ്പൂർ – 8
മാലി – 7
ബാങ്കോക്ക് – 7
ബഹ്‌റൈൻ – 7
കൊളംബോ – 7
കുവൈത്ത് – 4
റിയാദ് – 2
ഹാനിമാധു – 2
സലാല – 1
ആകെ 138

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‍ത പ്രതിവാര സർവീസുകളുടെ എണ്ണം

ബംഗളുരു – 28
മുംബൈ – 23
ഡൽഹി – 14
ചെന്നൈ – 14
ഹൈദരാബാദ് – 14
കൊച്ചി – 7
കൊൽക്കത്ത – 7
പൂനെ – 7
കണ്ണൂർ – 7
ദുർഗാപൂർ – 7
കോഴിക്കോട് – 4
ആകെ 132

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം3 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ