തൊഴിലവസരങ്ങൾ
നീറ്റ് പരീക്ഷയുടെ മാതൃക ഒ.എം.ആർ ഷീറ്റ് പുറത്തിറക്കി; അഡ്മിറ്റ് കാര്‍ഡ് ഉടന്‍ വിതരണം ചെയ്യും
അടുത്തമാസം നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഒഎംആര്‍ ഷീറ്റ് മാതൃക എന്‍ടിഎ പുറത്തിറക്കി. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎ ഉടന്‍ പുറത്തിറക്കും. സെപ്റ്റംബര്‍ 12നാണ് നീറ്റ് പരീക്ഷ. ഒഎംആര്‍ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയത്.
ഇതിന്റെ ഭാഗമായി ഒഎംആര്‍ ഷീറ്റിന്റെ മാതൃക ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ. ഒഎംആര്‍ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ഒരു സാമ്പിള്‍ ഒഎംആര്‍ ഉത്തരക്കടലാസും neet.nta.nic.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒഎംആര്‍ ഷീറ്റ് പൂരിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നീല അല്ലെങ്കില്‍ കറുപ്പ് ഇങ്ക്‌ബോള്‍ പേന മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഒഎംആര്‍ ഉത്തരക്കടലാസുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പ്രത്യേകം ഓര്‍ക്കണം.
അതുകൊണ്ടുതന്നെ വ്യക്തമായ രീതിയില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. സ്‌ക്രാച്ച് ചെയ്യുന്നത് പോലെ അലക്ഷ്യമായി ഒഎംആര്‍ ഷീറ്റില്‍ എന്തെങ്കിലും രേഖപ്പെടുത്തിയാല്‍ ഉത്തരക്കടലാസ് തള്ളാന്‍ കാരണമാകും. രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്.