കേരളം
ഗുണനിലവാരമില്ല: ആരോഗ്യവകുപ്പ് വാങ്ങിയ 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു
കേരളം വാങ്ങിയ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചു.
അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്.
പുണെ ആസ്ഥാനമായ മൈലാസ് ഡിസ്കവറി സെല്യൂഷനില്‍ നിന്നാണ് ഒരുലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് വാങ്ങിയത്. ഇതില്‍ 62,858 കിറ്റുകള്‍ ഉപയോഗിച്ചു.
5020 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമായില്ല. ഈ അപാകത ശ്രദ്ധയില്‍ പെട്ടതോടെയാണ് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. 32,122 കിറ്റുകളാണ് തിരിച്ചയച്ചത്.
4,59,00,000 (4 കോടി 59 ലക്ഷം) വില വരുന്നതാണ് കിറ്റുകള്‍. ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചുനല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.
അതേസമയം മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധനകള്‍ മുടങ്ങില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.