Connect with us

കേരളം

ഞായറാഴ്ച ലോക്ക്ഡൗണ്‍ വേണ്ട, രാത്രി കര്‍ഫ്യൂ ഒഴിവാക്കാം; കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍

Published

on

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍. രാത്രി കര്‍ഫ്യൂ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആരോഗ്യവിദഗ്ധര്‍ അടങ്ങുന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രൈമറിസ്‌കൂളുകള്‍ തുറക്കാം. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ രാത്രി കര്‍ഫ്യൂ യുക്തിസഹമല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഈ അഭിപ്രായം തന്നെയാണ് യോഗത്തിലും ഉയര്‍ന്നത്. നിലവിലുള്ള രോഗവ്യാപനം കുറച്ചുദിവസം കഴിഞ്ഞാല്‍ സ്ഥിരത കൈവരിക്കും. തുടര്‍ന്ന് പതുക്കെ വ്യാപനം കുറഞ്ഞുവരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതില്ല.

നിലവില്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാന്‍ അനുവദിക്കാവുന്നതാണ്. ഞായറാഴ്ചയിലെ ലോക്ക്ഡൗണിന്റെയും ആവശ്യമില്ല.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലും മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ സാധിച്ചു. മരണനിരക്ക് കുറച്ചുനിര്‍ത്തുന്നതില്‍ തുടരുന്ന ജാഗ്രത തുടര്‍ന്നും ഉണ്ടാവണമെന്നും യോഗം നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ