Connect with us

കേരളം

നേമം റെയിൽവേ സ്റ്റേഷന്റെ പേര് മാറുന്നു, തിരുവനന്തപുരം സൗത്ത് എന്നാക്കും

Published

on

66308245

തിരുവനന്തപുരം നേമം റെയിൽവേ സ്റ്റേഷന്റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും.കൊച്ചുവേളി തിരുവനന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പേരു മാറ്റം. പേരു മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാനത്തിനു കത്തു നൽകിയിരുന്നു.

Also Read:  സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെ അവധി

ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നുവെന്നു കാട്ടി ഗതാഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്നലെ കത്തയച്ചു. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായത്. തിരുവനന്തപുരം ഏരിയ വികസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ഏപ്രിലിൽ ആണ്.

തിരുവനന്തപുരത്തേക്കു ടിക്കറ്റെടുക്കുന്ന ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്കു തിരുവനന്തപുരത്തേക്കു നേരിട്ടുള്ള ട്രെയിൻ കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്നതായിരുന്നു പതിവ്. പലർക്കും കൊച്ചുവേളി എന്നൊരു സ്റ്റേഷനുണ്ടെന്നും അതു തിരുവനന്തപുരത്തിന് തൊട്ടടുത്താണെന്നും അറിയില്ല.

തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സ്റ്റേഷനുകൾ നവീകരിക്കുന്നതോടെ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും. വരുമാനവും വർധിക്കും. ഈ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ യാത്രക്കാർക്ക് ഗുണമാകും.

Also Read:  സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി അടച്ചിടും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം4 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം16 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം19 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം21 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം22 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം22 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ