കേരളം
ഞായറാഴ്ച നിയന്ത്രണത്തിൽ ആരാധനയ്ക്ക് ഇളവുവേണമെന്ന് ഓർത്തഡോക്സ് സഭ
കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള ഞായറാഴ്ച നിയന്ത്രണത്തില്‍ ആരാധനയ്ക്കായി ഇളവുവേണമന്ന് കെ.സി.ബി.സിയും ഓര്‍ത്തഡോക്സ് സഭയും. ഞായറാഴ്ചകളിലെ നിയന്ത്രണം ആരാധനാസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഓര്‍ത്തോഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധവേണമെന്നും ഇളവ് നല്‍കണമെന്നും പരിശുദ്ധ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
മൂന്നാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ഞായറാഴ്ച ലോക്ക്ഡൗൺ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്.