കേരളം
നവകേരള സദസിൽ പങ്കെടുക്കാത്തതിനു തൊഴിൽ നിഷേധിച്ചു; പരാതിയുമായി തൊഴിലുറപ്പ് തൊഴിലാളികൾ
നവകേരള സദസിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം ആനാട് പഞ്ചായത്തിലാണ് സംഭവം. ആറ് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവർ പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണ് തൊഴിൽ നിഷേധമെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഒൻപതാം വാർഡിലെ തൊഴിലുറപ്പ് ജോലിയിൽ നിന്നു ഒഴിവാക്കിയതെന്നു പരാതിയിലുണ്ട്. സിപിഎമ്മാണ് ആനാട് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസന്ന, ത്രേസ്യ, ഷീബ എൽഎസ്, സുലജ, സുനിത, ജോളി ആർ എന്നിവരാണ് പരാതി നൽകിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement