Connect with us

കേരളം

ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

Published

on

1605010232 553683678 ELECTION e1608986450356

ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും  പട്ടികയിലെ  വിവരങ്ങൾ ശരിയാണെന്നും  പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം. 2021 ജനുവരി 1ന് മുൻപ്  18 വയസ്സ് തികയുന്നവർക്ക്‌ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും  നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്.

കരട് വോട്ടേഴ്സ് ലിസ്റ്റ് 2020 നവംബർ 16-ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാർ , ട്രൈബൽ വിഭാഗങ്ങൾ, ഭിന്നലിംഗക്കാർ, പ്രവാസികൾ, സർവീസ് വോട്ടേഴ്സ്, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങി അർഹരായ ഒരാൾപോലും ഒഴിവാക്കപ്പെടരുത്   എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021 ആവിഷ്കരിച്ചിരിക്കുന്നത്.

Read also: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി

ഓൺലൈൻ അപേക്ഷകൾ  www.nvsp.in  എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം . ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കുന്നവർ വോട്ടർമാർ ഫോം നമ്പർ 6ൽ  അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്/ എസ് എസ് എൽ സി ബുക്കിന്റെ ആദ്യപേജ് / ഡ്രൈവിംഗ് ലൈസൻസ്/  പാസ്പോർട്ട് രേഖ;  മേൽവിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും റേഷൻ കാർഡ് പാസ്പോർട്ട് ആധാർ കാർഡ് മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം.

ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വരും ഏതെങ്കിലു നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിൽ വോട്ട് ഉള്ള വ്യക്തി മറ്റൊരു മണ്ഡലത്തിലേക്ക് പേർ ഇപ്പോഴും ഫോം  നമ്പർ  6ൽ  അപേക്ഷ സമർപ്പിക്കണം.  വിദേശത്ത് ജോലി ചെയ്തുവരുന്ന ആളുകൾ പ്രവാസി വോട്ടർ ആയി അപേക്ഷിക്കുന്നതിനു ഫോം 6 എ പ്രകാരം  അപേക്ഷ സമർപ്പിക്കണം . നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടു ആയിട്ടുള്ള വ്യക്തിയുടെ ഫോട്ടോ വ്യക്തിപരമായ മറ്റു വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഫോം  നമ്പർ 8 പ്രകാരവും നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടർ ആയിട്ടുള്ള വ്യക്തി അതേ നിയോജകമണ്ഡലത്തിലെ മറ്റൊരു ബൂത്തിലേക്ക് പേര് ചേർക്കുന്നതിനായി ഫോം  നമ്പർ 8 എ പ്രകാരവും അപേക്ഷ സമർപ്പിക്കണം.

ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടർമാർ ആയിട്ടുള്ള വ്യക്തി സ്വമേധയാ അല്ലെങ്കിൽ മറ്റൊരാളുടെ  പേര് നീക്കം ചെയ്യുന്നതിനായി ഫോം   നമ്പർ 7   പ്രകാരം  അപേക്ഷ സമർപ്പിക്കണം . വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് തിരുത്തലുകൾക്കുമായി www.voterportal.eci.gov.in എന്ന  വെബ്സൈറ്റ് സന്ദർശിക്കുക. വോട്ടർ ഹെല്പ് ലൈൻ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്കായി 1950 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ