Connect with us

കേരളം

കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും: മുഖ്യമന്ത്രി

കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച അനുഭവങ്ങൾകൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക് എ++ അംഗീകാരം നേടിയ കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈിജ്ഞാനിക, സാമൂഹ്യ രംഗങ്ങളിൽ കേരള സർവകലാശാല ആർജിച്ച സമ്പത്തിനെ അന്തർദേശീയ നിലവാരത്തിലേക്കുള്ള മുന്നേറ്റത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോടെയാണു സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിക് മികവു നേടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും സാങ്കേതികവിദ്യയെ കൂടുതൽ വിനിയോഗിക്കുന്നതിലും സർവകലാശാല നടത്തിയ ഫലപ്രദമായ ഇടപെടലിന്റെ ഫലമായാണു 3.67 പോയിന്റിലൂടെ എ++ ഗ്രേഡ് ലഭിച്ചത്.

ഇതു ലഭ്യമാകാൻ വേണ്ട ഏറ്റവും കുറഞ്ഞപോയിന്റ് 3.51 ആയിരിക്കെയാണു ഇത്രയും ഉയർന്ന പോയിന്റ് നേടിയത്. കേരള സർവകലാശാലയേക്കാൾ ഗ്രേഡ് പോയിന്റുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു രാജ്യത്ത് വിരലിലെണ്ണാവുന്നവ മാത്രമാണ്. സംസ്ഥാന സർവകലാശാലകളിൽ ഇപ്പോൾ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് കേരള സർവകലാശാലയ്ക്കാണ്. ഈ നേട്ടത്തിൽ മതിമറന്ന് ഇവിടെത്തന്നെ നിൽക്കുകയല്ല ചെയ്യേണ്ടത്, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളോടു ചേർന്നു നിൽക്കുന്ന തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവശ്യമായ ഊർജം ഇതിൽനിന്് ഉൾക്കൊള്ളാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ ഫലംകാണുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് റിപ്പോർട്ടിൽ കേരളം നടത്തിയ മുന്നേറ്റം ഇതാണു കാണിക്കുന്നത്. സംസ്ഥാനത്തെ പല സ്ഥാപനങ്ങളും റിപ്പോർട്ടിന്റെ ആദ്യ നൂറിൽ ഇടംപിടിച്ചിട്ടുണ്ട്. ഓവറോൾ റാങ്കിങ്ങിൽ കേരളത്തിലെ മൂന്നു സർവകലാശാലകളും സർവകലാശാലകളുടെ റാങ്കിങ്ങിൽ നാലു സർവകലാശാലകളും ആദ്യ നൂറിലുണ്ട്. കോളജുകളിൽ 17 എണ്ണമുണ്ട്. മാനേജ്മെന്റ്, ആർക്കിടെക്ചർ, ഫാർമസി, ഡെന്റൽ എന്നിവയിൽ ഓരോന്നുവീതവുമുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ളതും കേരളത്തിൽ സ്ഥിതിചെയ്യുന്നതുമായ മൂന്ന് എൻജീനിയറിങ് കോളജുകൾ, രണ്ടു മാനേജ്മെന്റ് കോളജുകൾ, ആർക്കിടെക്ചർ, മെഡിക്കൽ എന്നിവയിൽ ഓരോ കോളജുകൾ തുടങ്ങിയവ അതതു പഠന വകുപ്പുകളുടെ ആദ്യ നൂറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ രംഗത്തു കൈവരിച്ച നേട്ടങ്ങൾക്ക് ആനുപാതികമായ നേട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്തും നേടാനാണു സർക്കാർ ലക്ഷ്യമിടുന്നത്. അങ്ങനെ മാത്രമേ ലോക വൈജ്ഞാനിക ശൃംഘലയുമായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കാകൂ. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാർഥികളുടെ പഠന മികവും മെച്ചപ്പെടുത്തണം. ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവുകൾ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഉപകരിക്കണമെന്നാണു സർക്കാർ കരുതുന്നത്. അതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ സജ്ജമാക്കണമെന്ന ലക്ഷ്യത്തോടെയാണു സർക്കാർ ഇടപെടലുകൾ നടത്തുന്നത്. ലോകത്താകെ സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തെ സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാൻ കഴിയുന്നവിധം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഗവേഷണ മേഖലയേയും മാറ്റിത്തീർക്കണം. നവകേരള സൃഷ്ടിക്കായുള്ള ശ്രമങ്ങളിലേക്കുള്ള ചുവടുവയ്പ്പായി കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് അംഗീകാരം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം13 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം18 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം23 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം23 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ