Connect with us

കേരളം

മൈലപ്ര കൊലപാതകം; നാലാമനും പിടിയിൽ; പ്രതികളുടെ എണ്ണം കൂടും, സഹായിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

Screenshot 2024 01 06 183149

മൈലപ്രയിൽ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതികൾ കവർന്നെടുത്ത വ്യാപാരിയുടെ സ്വർണ്ണമാല പണയം വെയ്ക്കാൻ സഹായിച്ച ആളാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്.  കൊലപാതകത്തിൽ സഹായിച്ചവരെയും കസ്റ്റ‍ഡിയിലെടുക്കുമെന്നും പ്രതികളുടെ എണ്ണം കൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട സ്വദേശിയായ ഒരാളും പിടിയിലായിരുന്നു. നിലവിൽ പിടിയിലായ മൂന്ന് പ്രതികളെ സഹായിച്ചവരെ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ  ഹാരിബ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്. കൊലപാതകം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്. മുഖ്യപ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവർ ക്രിമിനലുകളാണ്. ഇരുവരേയും എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്കുയാണ്.

കുലശേഖരപതി സ്വദേശി ഹാരിബാണ് മറ്റൊരു പ്രതി. വ്യാപാരിയായ ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും പണവും പ്രതികൾ കവർന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നഗരത്തിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി.  മറ്റൊരു കേസില്‍ ഉൾപ്പെട്ട് ജയില്‍ കഴിയവേയാണ് ഓട്ടോ ഡ്രൈവറായ ഹാരിബ്- സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്.

തുടർന്ന് മൂവരും ഗൂഡാലോചന നടത്തിയാണ് മൈലപ്രയിലെ 70 കാരനെ കൊലപ്പെടുത്തി സ്വർണ്ണവും പണവും അപഹരിച്ചതെന്ന് പൊലീസ് പറയുന്നു. കടയിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക്ക് എടുത്തുമാറ്റി വമ്പൻ ആസൂത്രണത്തിലൂടെയാണ്  പ്രതികൾ കൃത്യം നടത്തിയത്. തുടക്കത്തിൽ പൊലീസ് ഇരുട്ടിൽ തപ്പിയെങ്കിലും നഗരത്തിലെ തന്നെ താമസക്കാരനായ ഓട്ടോ ഡ്രൈവർ ഹാരിബിനെ കിട്ടിയതോടെ വേഗം മുഖ്യപ്രതികളിലേക്ക് എത്താനായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ