Connect with us

കേരളം

വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വ്യക്തിപരം; മുകേഷിനെതിരെ ചെളി വാരിയെറിയാനില്ലെന്ന് മേതിൽ ദേവിക

Published

on

WhatsApp Image 2021 07 27 at 4.59.22 PM

നടനും എംഎല്‍എയുമായ മുകേഷുമായി വിവാഹമോചനത്തിന് നോട്ടിസ് നല്‍കിയെന്ന് സ്ഥിരീകരിച്ച് നർത്തകി മേതില്‍ ദേവിക. വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വ്യക്തിപരമാണ്. പുറത്തുപറയേണ്ടതില്ല. എന്നാൽ, മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. മുകേഷിനുമേല്‍ ചെളി വാരിയിടാന്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക ലാഭത്തിനുവേണ്ടിയല്ല ഈ വേർപിരിയൽ.

ഗാര്‍ഹിക പീഡന ആരോപണം താന്‍ ഉന്നയിച്ചിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിനുശേഷമാണ് നിയമപരമായ നടപടികള്‍ തുടങ്ങിയതെന്നും ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ വേര്‍പിരിയലുകളും വേദനാജനകമാണെന്നും അവര്‍ പറഞ്ഞു.വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുകേഷുമായി വിവാഹം ബന്ധം അവസാനിപ്പിക്കുവാൻ താൻ തീരുമാനം എടുത്തിരുന്നു എന്ന് ദേവിക പറഞ്ഞു. ഫലം വന്നതിന് ശേഷമാണ് എറണാകുളത്തെ ഒരു വക്കീലിനെ സമീപിച്ച് ഡിവോഴ്സിനായിട്ടുള്ള നടപടികൾ സ്വീകരിച്ചതെന്ന് നർത്തകി മാധ്യമങ്ങളോടായി പറഞ്ഞു. തനിക്ക് മുകേഷിന് മേൽ ചെളി വാരി ഇടാൻ താൽപര്യമില്ലയെന്നും ദേവിക വ്യക്തമാക്കി.

എന്നാൽ സംഭവത്തിൽ മുകേഷിന്റെ നിലപാടി തനിക്ക് വ്യക്തമല്ലയെന്നും ദേവിക അറിയിച്ചു. തന്റെ നിലപാട് സ്ഥിരീകരിക്കാനാണ് താൻ മുകേഷിന് നോട്ടീസ് അയച്ചതെന്ന് നർത്തിക പറഞ്ഞു. നിലവിൽ മുകേഷുമായി സംസാരിക്കാറുണ്ടെന്നും വേർപിരിഞ്ഞാലും തങ്ങൾ സുഹൃത്തുക്കളായി തന്നെ തുടരുമെന്ന് മേതിൽ ദേവിക വ്യക്തമാക്കി. തങ്ങളെ സമാധാനപരമായി വേർപിരിയാൻ സമ്മതിക്കണമെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി ആവശ്യപ്പെടുകയും ചെയ്തു.

വിവാഹ മോചന ഹര്‍ജി നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ല. രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ ദിവസം ഇരുവരും ബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തിയിരുന്നു. മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നായിരുന്നു ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mohanlal emburan.jpg Mohanlal emburan.jpg
കേരളം23 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം23 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം4 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ