Connect with us

കേരളം

തിരുവനന്തപുരത്ത് മകനെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ അമ്മ അറസ്റ്റിൽ

Published

on

mother molesting son e1609820319949
പ്രതീകാത്മക ചിത്രം

പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. വക്കം സ്വദേശിയായ യുവതിയെ പൊലീസ് റിമാൻഡ് ചെയ്തു.

സാക്ഷര കേരളത്തിൽ മക്കൾ അമ്മയെ കൊല്ലുന്നതും മർദിക്കുന്നതും വാർത്തയാകുന്ന വർത്തമാന കാലത്ത് അതിനേക്കാൾ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറം ലോകമറിയുന്നത്. ഒരുപക്ഷെ ഇങ്ങനെയൊരു വാർത്ത ഇതാദ്യമായിട്ടാണ്.

തിരുവനന്തപുരം സ്വദേശിനിയാണ് അറസ്റ്റിലായത്. ഭർത്താവ് വിദേശത്ത് ജോലി നോക്കുകയാണ്. 4 മക്കളും അമ്മയും നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകൾക്കു മുൻപ് പതിനേഴര വയസ്സുള്ള മൂത്ത മകൻ അമ്മയുടെ ഫോണിൽ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു.

ഉടനെ അദ്ദേഹം നാട്ടിലെത്തി ചർച്ച നടത്തുകയും ഒടുവിൽ വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്തു. തുടർന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് കാര്യങ്ങൾ അന്വേഷിച്ചപോഴാണ് മകൻ അമ്മയുടെ സ്വഭാവം പറയുന്നത്.

ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകൻ പറയുന്നതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗൺസിലിങ് നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രാത്രി കാലങ്ങളിൽ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ചൈൽഡ് ലൈൻ പൊലീസിനെ അറിയിക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു.

Also read: തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത പുറംലോകമറിഞ്ഞത് അച്ഛൻ വഴി

ഒരു ജിമ്മിൽ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേരളത്തിൽ ആദ്യമാണ് ഇത്തരം ഒരു കുറ്റകൃത്യം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം3 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ