Covid 19
തിരുവനന്തപുരം ജില്ലയിലെ കോവിഡ് രോഗികളേറെയും യുവാക്കൾ
കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ രോഗികളേറെയും യുവാക്കൾ. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെയുള്ള ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരമാണിത്. ഇക്കാലയളവിൽ 141589 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ 53003 പേരും 20-നും 40-നും ഇടയിൽ പ്രായമുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ രണ്ടുമാസത്തിനിടെ, 829 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇവരിൽ 40 പേരും 20-നും 40-നും ഇടയിൽ പ്രായമുള്ളവരാണ്. ചുരുക്കത്തിൽ ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ രോഗവ്യാപ്തി വളരെയധികം വർധിക്കുമായിരുന്നെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകാതിരുന്നതാണ് യുവജനങ്ങൾക്കിടയിലെ രോഗവ്യാപനത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.ഷിനു പറയുന്നു.
രോഗം വന്നാലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുള്ള തെറ്റായ ചിന്തയും യുവാക്കളിൽ ഒരുവിഭാഗം കൊണ്ടുനടക്കുന്നുണ്ട്. നിയന്ത്രണം പാലിച്ച് ജീവിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഡി.എം.ഒ. പറയുന്നു.