Connect with us

കേരളം

വാഹനങ്ങളുടെ മോഡിഫിക്കേഷൻ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

3916a963d7b789c68fdb1fca25a22313cde9aac0e0c3e73fcb32c657d96c2355

സംസ്ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ ഇ ബുള്‍ ജെറ്റ് വാന്‍ ലൈഫിന്റെ വാഹനം നിയമ ലംഘനത്തിന് പിടികൂടിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

1. വാഹനത്തിലെ പെയിന്റ് :-

വാഹനം വാങ്ങുമ്ബോഴുള്ള നിറത്തിന് പകരം മറ്റൊന്ന് നല്‍കുന്നത് അനുവദനീയമാണ്. എന്നാല്‍, ഇത്തരത്തില്‍ നിറം മാറ്റം വരുത്തുന്ന വാഹനം ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും നിറം മാറ്റിയ വാഹനം ആര്‍.ടി.ഒഫീസില്‍ ഹാജരാക്കി ആര്‍.സിയില്‍ ഇത് രേഖപ്പെടുത്തുകയും വേണം. അതേസമയം, ബോണറ്റ്, വാഹനത്തിന്റെ റൂഫ് എന്നിവയില്‍ വേറെ നിറം നല്‍കുന്നതില്‍ വിലക്കുകളില്ല.

2. അലോയി വീലുകള്‍:-

അടുത്തിടെ ഏറ്റവുമധികം പ്രചാരണം നടന്നത് അലോയി വീലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് സംബന്ധിച്ചാണ്. എന്നാല്‍, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അലോയി വീലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം. അതേസമയം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന വൈഡ് റിമ്മുകള്‍ക്കും അത്തരത്തിലുള്ള ടയറുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. കമ്ബനി നിര്‍ദേശിക്കുന്ന അലോയി വീലുകള്‍ നിയമ വിധേയമാണ്.

3. കൂളിങ്ങുകളും, കര്‍ട്ടണും :-

വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകള്‍, കര്‍ട്ടണുകള്‍ എന്നിവ നിയമ വിരുദ്ധമാണ്. ഇത് ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്. അപകടം നടന്നാല്‍ ഗ്ലാസുകള്‍ പൊട്ടാതെ അപകട തീവ്രത ഉയരുന്നതാണ് കൂളിങ്ങ് ഫിലിമുകള്‍ തടയാനുള്ള പ്രധാന കാരണം. അതേസമയം, വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന ടിന്റഡ് ഗ്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

4. ലൈറ്റുകള്‍ :-

വാഹനത്തില്‍ കമ്ബനി നല്‍കുന്ന ഫോഗ്ലാമ്ബ്, മറ്റ് ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ വാഹനം മോടിപിടിപ്പിക്കുന്നതിനായി അധികം ലൈറ്റുകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്. പല വാഹനങ്ങളുടെയും മുകളിലും മറ്റ് ഭാഗങ്ങളിലും ലൈറ്റുകള്‍ നല്‍കുന്നതും മറ്റ് എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധമുട്ട് സൃഷ്ടിക്കും.

5. എക്സ്ഹോസ്റ്റ്/ സൈലന്‍സര്‍ :-

വാഹനങ്ങളിലെ സൈലന്‍സര്‍ മാറ്റി കൂടുതല്‍ ശബ്ദമുള്ളവ നല്‍കുന്നത് ഇപ്പോള്‍ കൂടി വരികയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങളിലാണ് ഈ പ്രവണത കാണുന്നത്. എന്നാല്‍, ഇത് വാഹനത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതാണ്. ഇതില്‍ രൂപമാറ്റം വരുത്താന്‍ പാടില്ല. അതേസമയം, നിശ്ചിത ഡെസിബല്‍ ശബ്ദത്തില്‍ താഴെയുള്ള ഓട്ടോമോട്ടീവ് സ്റ്റാന്റേഡുകള്‍ പാലിച്ചുള്ളവയും ഉപയോഗിക്കാന്‍ കഴിയും.

6. ബുള്‍ബാര്‍/ ക്രാഷ്ഗാര്‍ഡ് :-

വാഹനങ്ങളുടെ മുന്നിലും പിന്നിലും നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് സുപ്രീം കോടതി തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹന സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രാഷ്ഗാര്‍ഡ് ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇത്തരം പാര്‍ട്സുകള്‍ നിരത്തുകളിലെ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നവയാണ്.

7. നമ്ബര്‍പ്ലേറ്റ് :-

ഒരു വാഹനത്തിന്റെ ഐഡന്റിറ്റിയാണ് അതിലെ നമ്ബര്‍പ്ലേറ്റ്. ഇതില്‍ അലങ്കാര പണികള്‍ വരുത്തുന്നതും മറ്റും നിയമലംഘനമാണ്. വാഹനത്തിലെ നമ്ബര്‍ പ്ലേറ്റുകള്‍ക്ക് കൃത്യമായ അളവുകളും മറ്റും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2019-മുതല്‍ പുതുതായി ഇറങ്ങുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്ബര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വാഹന ഡീലര്‍മാരാണ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്.

The post വാഹനങ്ങളുടെ മോഡിഫിക്കേഷന്‍

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം13 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ