കേരളം
മാതൃക റേഷന്‍ കടയെച്ചൊല്ലി വിവാദം; ആശങ്കയുമായി റേഷന്‍വ്യാപാരികൾ
സപ്ലൈക്കോ നേരിട്ട് തിരുവനന്തപുരത്ത് റേഷന്‍കട തുടങ്ങുന്നത് വിവാദമാകുന്നു. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ലംഘനമാണിതെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനമാചരിക്കുകയാണ്.
എന്നാല്‍ വ്യാപാരികളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും, കടകളടച്ച് സമരം ചെയ്താല്‍ നടപടിയെടുക്കുമെന്നും ഭക്ഷ്യവിതരണ മന്ത്രി പി തിലോത്തമന് പറഞ്ഞു.
സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്ത് പുളിമൂട്ടിലെ സപ്ലൈക്കോ സൂപ്പര്‍ ബസാറിനോട് ചേര്‍ന്നാണ് മാതൃക റേഷന്‍ കട തുറക്കുന്നത്.
നഷ്ടത്തിലായതിനെത്തുടര്‍ന്ന് ലൈസന്‍സി ഉപേക്ഷിച്ച റേഷന്‍ കടയാണിത്.
നഗരത്തിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി സപ്ലൈക്കോ ഇത് ഏറ്റെടുക്കുകയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement