കേരളം
ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത വിധിക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സ്ബന്ധിച്ച കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പരാതിക്കാരനായ ആര് എസ് ശശികുമാറാണ് ലോകായുക്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
കേസില്‍ ലോകായുക്ത തന്നെ തീരുമാനമെടുക്കട്ടെയെന്നാണ് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടത്. ശശികുമാരിന്റെ ഹര്‍ജിക്കെതിരായ സര്‍ക്കാര്‍ വാദങ്ങള്‍ കോടതി ഇന്ന് പരിഗണിക്കും.
Also Read: ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement