Connect with us

കേരളം

ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ

Screenshot 2023 07 31 181459

അമേരിക്കയിലെ അരിസോണയിൽ തന്റെ ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 -കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. ‘നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കൾ അർഹയാണെന്ന് പറഞ്ഞ കോടതി, പാരോൾ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും വിധിക്കുകയായിരുന്നു. കൊക്കോനിനോ സുപ്പീരിയർ കോടതി ജഡ്ജി ടെഡ് റീഡ് എലിസബത്ത് ആണ് ശിക്ഷ വിധിച്ചത്.

കൊലപാതകം ബാലപീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതരെ ചുമത്തിയിരിക്കുന്നത്. ആറ് വയസുള്ള മാർട്ടിനസ് മരിക്കുമ്പോൾ എട്ട് കിലോ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു എന്ന് ദി ന്യു യോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഭയാനകമായ അനുഭവമായിരുന്നു ഇതെന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥ തന്നെ പറഞ്ഞത്. തന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും ഭയാനകമായ സംഭവം താൻ കണ്ടിട്ടില്ല. ദേശഔൻ മാർട്ടിനസിൻറ്റെ കുടുംബത്തിന്റെ അപ്പാർട്ട്മെന്റിൽ അവനെ കണ്ടെത്തിയപ്പോൾ വെറും എല്ലുകൾ മാത്രമാണ് ഉണ്ടായിരുന്നത്- എന്നായിരുന്നു ഫ്ലാഗ്സ്റ്റാഫ് പോലീസ് ഡിറ്റക്ടീവ് മെലിസ സീയുടെ വാക്കുകൾ.

ദേശഔൻറ്റെ അച്ഛൻ ആൻറ്റണി മാർട്ടിനസും മുത്തശ്ശി ആൻ മാർട്ടിനസും കേസിൽ ഉൾപ്പെട്ടിരുന്നെങ്കിലും കുറ്റക്കാരെന്ന് തെളിയിക്കാൻ സാധിച്ചില്ല. മാർട്ടിനസും ഏഴ് വയസുള്ള അവന്റെ സഹോദരനും ഒരു ദിവസത്തിൽ 16 മണിക്കുറോളമാണ് 25 ഇഞ്ച് മാത്രമുള്ള ക്ലോസറ്റിൽ കഴിയേണ്ടി വന്നിരുന്നതെന്ന് മെലിസ കോടതിയിൽ പറഞ്ഞു. ദമ്പതികൾക്ക് നാല് കുട്ടികൾ ഉണ്ട്. ഇവരിൽ രണ്ട് പെൺകുട്ടികൾ ആരോഗ്യവതികളാണ്. പോലീസിൻറ്റെ ഓട്ടോപ്സി റിപ്പോർട്ടിൽ ദേശഔൻ മരിച്ചത് കടുത്ത പട്ടിണി മൂലമാണെന്നും മരണം നരഹത്യയാണെന്നും സുചിപ്പിക്കുന്നുണ്ട്.

Also Read:  ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വിമർശനവുമായി നടന്‍ ഹരീഷ് പേരടി

വിധിക്ക് ശേഷം മകന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് എലിസബത്ത് കുറ്റസമ്മതം നടത്തി. തനിക്ക് ലഭിച്ച ശിക്ഷ അംഗീകരിക്കുന്നതായും അവർ പറഞ്ഞു. ‘തന്റെ മകനെ കുറിച്ചോർത്ത് വിലപിക്കാത്ത ദിവസങ്ങളില്ല. എന്നോട് ക്ഷമിക്കു’- എന്നായിരുന്നു അവരുടെ പ്രതികരണം. മാർട്ടിനസിന്റെ മുത്തശ്ശിയാണ് ചെറുമകന്റെ ശരീരം ആദ്യമായി കണ്ടത്. അനക്കമില്ലാതെ കിടന്ന കുട്ടിയെ കണ്ട അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Also Read:  ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം24 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ