Connect with us

കേരളം

മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്; നടപടി സ്വീകരിക്കുമെന്ന് മന്ത്രി

Himachal Pradesh Himachal Pradesh cloudburst 2023 10 16T133858.870

മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവന്നതിൽ ക്രമക്കേട് എന്ന മിൽമ ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്രമക്കേട് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്നത് ​ഗുരുതരവിഷയമാണെങ്കിൽ അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ​ഗൂ​ഗിൾ മാപ്പ് പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ ക്രമക്കേ് നടന്നതായിട്ടാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. പാൽ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരിൽ നിന്നും തിരിച്ചു പിടിക്കാനും ഓഡിററ് വിഭാഗം ശുപാർശ ചെയ്തു.

Also Read:  ശബരിമല തുലാമാസ പൂജ; സ്‌പെഷ്യൽ സർവീസുകളൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം മുതൽ ആലപ്പുഴ നീളുന്ന തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. പാൽക്ഷാമമുണ്ടായപ്പോഴാണ് മാഹരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നും പാൽ വാങ്ങാൻ തീരുമാനമെടുത്തത്. പാലെത്തിക്കാൻ കരാർ നൽകിയത് ഓം സായി ലൊജസ്റ്റിക് എന്ന സ്ഥാപനത്തിനാണ്. ടെണ്ടര്‍ വിളിക്കാതെയാണ് കരാര്‍ നൽകിയത്. ഓഡിറ്റിംഗ് സമയത്ത് ടെണ്ടറോ കരാര്‍ രേഖയോ ഹാജരാക്കിയുമില്ല. മഹാരാഷ്ട്രയിലെ സ്ഥാപനത്തിൽ നിന്നും തിരുവനന്തപുരം ഡയറിയിലേക്ക് ദേശീയപാത-44 വഴി സഞ്ചരിച്ചാൽ ഗൂഗിള്‍ മാപ്പ് പ്രകാരം ദൂരം 1481.

പക്ഷെ 3066 കിലോമീറ്റർ യാത്ര ചെയ്തതായി രേഖയുണ്ടാക്കി കരാറുകാരൻ അധികം തുക വാങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. കൊല്ലത്തെ ഡയറിയിലേക്ക് മാണ്ഡ്യയിൽ നിന്നും പാലെത്തിക്കാൻ പ്രവീണ്‍ എന്ന കരാറുകാരൻ ഏറ്റെടുത്തത് കിലോ മീറററിന് 52.09 രൂപയ്ക്ക്. മലബാർ മേഖലയിലും പാലത്തിക്കാൻ മറ്റൊരു കരാർ വാഹനത്തിന് നൽകിത് കിലോമീറ്റർ 52.09 രൂപ. പക്ഷെ തിരുവനന്തപുരത്തെ ഡയറിയിലേക്ക് ഓം സായി ലൊജിസ്റ്റിക് എന്ന സ്ഥാപനത്തിന് നൽകിയ കിലോ മീറ്ററിന് 60 രൂപ. അങ്ങനെ അധികമോടിയും, ടെണ്ടറില്ലാതെ ഉയർന്ന തുക നിശ്ചയിച്ചും തിരുവനന്തപുരം മേഖലയ്ക്കുണ്ടായ നഷ്ടം 46,18,920.10 രൂപ. ഈ തുക ഓം സായി ലൊജിസ്റ്റിക്കിൽ നിന്നും ഈടാക്കണമെന്നാണ് ഓഡിറ്റിലെ നിർദ്ദേശം.

കൊല്ലത്തെ പ്ലാന്റിൽ പാലെത്തിച്ച വകയിലും ഓംസായി ലോഡിസ്റ്റിക്സ് നഷ്ടമുണ്ടാക്കി. അധിക നിരക്കും അമിത ഓട്ടവും തന്നെ കാരണം, നഷ്ടം 43 02 648 രൂപ. ഇതും തിരികെ പിടിക്കാനാണ് നിര്‍ദ്ദേശം. അടിയന്തര സാഹതര്യം നേരിടാനെടുത്ത നടപടിയെന്നാണ് മിൽമ മേഖല യൂണിയന്‍റെ വിശദീകരിക്കുന്നത്. ഒരു വര്‍ഷത്തോളം നീളുന്ന അടിയന്തര സാഹചര്യം എന്തായിരുന്നു എന്നാണ് സംശയം. മാത്രമല്ല അഴിമതി ആരോപണത്തെ തുടര്‍ന്ന പുതുക്കി വിളിച്ച ടെണ്ടറിൽ തുക കാര്യമായി കുറഞ്ഞിട്ടുമുണ്ട്. പുതിയ കമ്പനി കിലോമീറ്ററിന് 47 രൂപയ്ക്ക് പാലെത്തിക്കാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. അഴിമതി തുക ആരാണ് നേടിയെന്ന ചോദ്യവും പ്രസക്തമാണ്. കണ്ടല സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ പ്രതിയായ ഭാസുരാംഗനാണ് മേഖല യൂണിയൻെറ അഡ്മിനിസ്ട്രേറ്റർ.

Also Read:  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം2 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം3 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ