Connect with us

കേരളം

വി കെയർ പദ്ധതിയിലേക്ക് സംഭാവന നൽകാൻ വീണ്ടും എത്തിയ ഇഹ്സാനുൽ ഹഖിനെ കുറിച്ച് മന്ത്രി ആർ ബിന്ദുവിന്റെ കുറിപ്പ്

Screenshot 2023 08 16 200953

വി കെയർ പദ്ധതിയിലേക്ക് സംഭാവന നൽകാൻ വീണ്ടും എത്തിയ ഇഹ്സാനുൽ ഹഖിനെ കുറിച്ച് മന്ത്രി ആർ ബിന്ദുവിന്റെ കുറിപ്പ്. ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്സാനുൽ ഹഖ് എത്തിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവർഷവും കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വി കെയർ ഫണ്ടിലേക്ക് സംഭാവനയുമായി ഇഹ്സാനുൽ എത്താറുണ്ടെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശിഹാബുദ്ദീന്റെയും ബുഷ്‌റയുടെയും മകനാണ് ഇഹ്സാനുൽ. മൂന്നാം ക്ലാസുകാരനായ ഇഹ്‌സാൻ അഞ്ചു വയസ് ഉള്ളപ്പോഴാണ് ഈ ചാരിറ്റി പ്രവർത്തനത്തിലിറങ്ങുന്നത്.ഇഹ്‌സാന്റെ കുഞ്ഞു സമ്പാദ്യം സംഭാവനയായി നൽകിയത് സ്വീകരിച്ചു കൊണ്ടാണ് അഞ്ചു വർഷം മുമ്പ് മുഖ്യമന്ത്രി ‘വി കെയറി’നായുള്ള ഫണ്ട് സമാഹരണത്തിനു തുടക്കമിട്ടത്.

വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, എന്നിവയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപസമാഹരണം നടത്തുകയും ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് വി കെയറിലൂടെ ലക്ഷ്യമിടുന്നത്. ഒട്ടേറെപ്പേർക്ക് ചികിത്സാധന സഹായം ആവശ്യമുണ്ടെന്നതിനാലാണ് ഇഹ്‌സാനും വി കെയർ പദ്ധതിക്കായി പണം സമാഹരിച്ചു തുടങ്ങിയത്.
ബന്ധുക്കളും അച്ഛന്റെ സുഹൃത്തുക്കളും മറ്റും നൽകുന്ന തുക കൂട്ടിവച്ചാണ് ഇഹ്‌സാൻ ചാരിറ്റി ബോക്സ് ഉണ്ടാക്കുന്നതെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.

മന്ത്രിയുടെ കുറിപ്പിങ്ങനെ….

ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്‌സാനുൽ ഹഖ് എത്തി, വി കെയറിന് കൈത്താങ്ങേകാൻ. മുൻവർഷങ്ങളിലും കുടുക്കയിൽ സ്വരൂപിച്ച കാശുമായി ഇഹ്സാൻ എത്തിയിരുന്നു. അവന്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ജീവിതത്തിൻ്റെ തുടക്കത്തിലേ ടൈപ്പ് വൺ പ്രമേഹ ബാധിതനായ ഇഹ്‌സാന്റെ വിശേഷങ്ങൾ മുമ്പും ഇവിടെ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശിഹാബുദ്ദീന്റെയും ബുഷ്‌റയുടെയും മകൻ. മൂന്നാം ക്ലാസുകാരനായ ഇഹ്‌സാൻ അഞ്ചു വയസ് ഉള്ളപ്പോഴാണ് ഈ ചാരിറ്റി പ്രവർത്തനത്തിലിറങ്ങുന്നത്.

ഇഹ്‌സാന്റെ കുഞ്ഞു സമ്പാദ്യം സംഭാവനയായി നൽകിയത് സ്വീകരിച്ചു കൊണ്ടാണ് അഞ്ചു വർഷം മുമ്പ് മുഖ്യമന്ത്രി ‘വി കെയറി’നായുള്ള ഫണ്ട് സമാഹരണത്തിനു തുടക്കമിട്ടതു തന്നെ. ഒട്ടേറെപ്പേർക്ക് ചികിത്സാധന സഹായം ആവശ്യമുണ്ടെന്നതിനാലാണ് ഇഹ്‌സാനും വി കെയർ പദ്ധതിക്കായി പണം സമാഹരിച്ചു തുടങ്ങിയത്.
ബന്ധുക്കളും അച്ഛന്റെ സുഹൃത്തുക്കളും മറ്റും നൽകുന്ന തുക കൂട്ടിവച്ചാണ് ഇഹ്‌സാൻ ചാരിറ്റി ബോക്സ് ഉണ്ടാക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് കേരള സാമൂഹ്യ സുരക്ഷാമിഷന്‍റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ ആയ www.wecaredonations.com വഴി സംഭാവന നൽകാം. വിദേശത്തുള്ളവർക്ക് കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIIN0000941, തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും, മറ്റുള്ളവർക്ക് എസ്ബി അക്കൗണ്ട് നമ്പർ 30809533211, എസ് ബി ഐ സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം. എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നിക്ഷേപിക്കാം. കൂടാതെ, ഡി.ഡിയായും ചെക്കായും മണിയോർഡറായും സംഭാവന നൽകാം. സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കും.

Also Read:  കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി

ഇഹ്‌സാന്റെ കുഞ്ഞു മനസ്സിലേതുപോലത്തെ സഹായമനോഭാവം എല്ലാവരിലും ഉണ്ടാകണമെന്നാണ് ആഗ്രഹം. ആശ്രയമറ്റ, ചികിത്സാ ധനസഹായം ആവശ്യമുള്ളവർക്ക് തണലേകാൻ ഇഹ്സാന്റെ കുഞ്ഞുകൈ നീട്ടിയ ഈ ധനസഹായം എത്രയും വലുതാണ്. ഇനിയും നിരവധി ഇഹ്സാൻമാർ ഇതുപോലെ മുന്നോട്ടു വരട്ടെ. ഇഹ്‌സാന് നിറയെ ഉമ്മകൾ..

Also Read:  വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം19 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ