കേരളം
ഇനി എല്ലാ വിവരങ്ങളും നേരിട്ട് അറിയാം; മെട്രോ കണക്ട് ഉദ്ഘാടനം ഇന്ന്
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും. മെട്രോ കണക്ട് എന്ന് പേരിട്ടിരിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ ചൊവ്വാഴ്ച പകല്‍ 11ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. മെട്രോയുടെ യാത്രാ പാസുകള്‍, വിവിധ പദ്ധതികള്‍, മെട്രോ സ്‌റ്റേഷനുകളിലെ വിവിധ പരിപാടികള്‍ തുടങ്ങി മെട്രോയുമായി ബന്ധപ്പെട്ടതെല്ലാം അറിയാന്‍ സഹായിക്കുന്ന തരത്തിലാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക.
ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്‌ലോറിലാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് മെട്രോ കണക്ടിന്റെ പ്രവര്‍ത്തനം. രണ്ടും നാലും ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായിരിക്കും.