കേരളം
‘നവകേരളം യുവകേരളം’ : വിദ്യാർത്ഥി സംവാദ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്ബ് കാമ്ബസില്‍ നടന്ന ‘നവകേരളം യുവകേരളം’ വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞായിരുന്നു വിദ്യാര്‍ഥികളുമായുള്ള ചോദ്യോത്തര പരിപാടി. എന്നാല്‍, ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമ പ്രവര്‍ത്തകരോട് സദസ്സില്‍ നിന്ന് പുറത്തുപോകാന്‍ അവതാരകന് നിര്‍ദ്ദേശിക്കുകയായിരുന്നു.
സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം തരാന്‍ സംഘാടകര്‍ തയ്യാറായില്ല. എം.ജി സര്‍വകലാശാലാ കാമ്ബസില്‍ നടന്ന ചോദ്യോത്തര പരിപാടിയില്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാകാം കണ്ണൂരില്‍ ചോദ്യോത്തര വേളയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന വിലയിരുത്തലുമുണ്ട്.