Connect with us

കേരളം

ചേറാട് മലയില്‍ നിന്ന് ഒരാളെ കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

ആശങ്കയ്ക്കൊടുവിൽ മലമ്പുഴയിലെ ചേറാട് മലയിൽ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് മലയിൽ അകപ്പെട്ടത്. നാട്ടുകാരുടേയും വനപാലകരുടേയും ഒന്നിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് രാത്രി 12.30-ഓടെ ആളെ താഴെയെത്തിച്ചത്. ഞായറാഴ്ച രാത്രിയോടെ മലയുടെ മുകളിൽ നിന്ന് ഫ്ളാഷ് ലൈറ്റ് കണ്ടതിനെ തുടർന്നായിരുന്നു തിരച്ചിൽ.

ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. രാധാകൃഷ്ണൻ മാത്രമല്ല കൂടുതൽ പേർ മലമുകളിലുണ്ടെന്നായിരുന്നു നാട്ടുകാർ പറയുന്നത്. മലയുടെ മുകളിൽ നിന്ന് കൂടുതൽ ഫ്ളാഷ് ലൈറ്റുകൾ കണ്ടുവെന്നും ഇവർക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രാത്രി മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും മല കയറി പരിചയമുള്ള ആരെങ്കിലുമായിരിക്കുമെന്നും ഇവര്‍ താഴെ ആളുകളുള്ളതറിഞ്ഞ് മറ്റു വഴികളിലൂടെ ഇറങ്ങിപ്പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. രാത്രി എട്ടരമുതലാണ് കൂര്‍മ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാജീവനക്കാരും വനപാലകരും പോലീസുമെല്ലാം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു.

കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ഇത് വലിയ വാർത്തയായതോടെ മല കയറാൻ കൂടുതൽ പേർ എത്തുമെന്നും അശങ്കയുണ്ട്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം18 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ