കേരളം
ബസ്സ് സർവീസുകളെ എംവിഡി ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്നാരോപിച്ച് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ
കഴിഞ്ഞ രണ്ടാഴ്ച്ചയായി ബസ്സ് സർവീസുകളെ എംവിഡി ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്നാരോപിച്ച് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ രംഗത്ത്. എംവിഡി ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തുകയാണെന്നും ബസുകളിൽ നിന്ന് 7,500 രൂപ മുതൽ 15,000 രൂപ വരെ പിഴ ഈടാക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.
വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അനുകൂല നടപടിയുണ്ടായിലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപകമായി ബസ്സ് സർവീസുകൾ നിർത്തിവെയ്ക്കും. എംവിഡി നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസുകളിൽ കക്ഷി ചേരുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement