Covid 19
സംസ്ഥാനത്ത് ലോക്ക്ഡൌൺ മെയ് 30 വരെ നീട്ടി
മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൌൺ നീട്ടി, മറ്റു മൂന്നു ജില്ലകളിൽ സാധാരണ ലോക്കഡോൺ മെയ് 30 വരെ.
സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്.
ബാക്കിയുള്ള ജില്ലകളിൽ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.
അതേസമയം കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.