Connect with us

Uncategorized

വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി

Published

on

self help loan

വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പുതിയ വായ്പ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ രണ്ട് വായ്പ പദ്ധതികള്‍ക്ക് തുടക്കമിട്ടതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പ സഹായ പദ്ധതിയ്ക്കും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിയ്ക്കുമാണ് തുടക്കമിട്ടത്. വനിതകള്‍ക്ക് വേണ്ടിയുള്ള നിരവധി സാമ്പത്തിക ശാക്തീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രണ്ട് വായ്പാ പദ്ധതികളും കൂടുതല്‍ കരുത്ത് പകരുമെന്നും മന്ത്രി വ്യക്തമാക്കി.

വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാനതല അപെക്‌സ് ബോഡിയായ വനിതാ ഫെഡിനോട് സഹകരിച്ച് കൊണ്ടാണ് സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി 6 ശതമാനം പലിശ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പാ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ ഒരു ഗ്രൂപ്പിന് പരമാവധി 6 ലക്ഷം രൂപയും ഒരു സിഡിഎസിന് പരമാവധി 50 ലക്ഷം രൂപയും വരെ നല്‍കുന്ന ലഘു വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന.

യന്ത്രസഹായത്തോടെ ശുചീകരണം മികച്ചതാക്കാന്‍ ഉതകുന്ന വിവിധ പദ്ധതികളും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നതാണ്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യതമായി സ്ത്രീകള്‍ക്ക് വായ്പാ ധനസഹായം നല്‍കുന്ന വലിയൊരു ചാനലൈസിംഗ് ഏജന്‍സിയായി മാറാന്‍ വനിതാ വികസന കോര്‍പ്പറേഷന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ വീണുപോകാതെ സ്ത്രീകളെ സംരക്ഷിച്ചു നിര്‍ത്തുന്ന നിരവധി പദ്ധതികളാണ് കോര്‍പറേഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വിളിക്കുന്നതിനും അത് പരിഹരിച്ചു കിട്ടുന്നതിനുള്ള സഹായം തേടുന്നതിനും കോര്‍പ്പറേഷന്റെ കിഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മിത്ര 181 സഹായിച്ചു വരുന്നു. ആദിവാസി മേഖലയിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമായി വേണ്ടി നടപ്പിലാക്കുന്ന വനമിത്ര പദ്ധതി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആദിവാസി വനിതകള്‍ക്ക് പശുക്കളെ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. പ്രളയ സമയത്തും നിരവധി സഹായ പദ്ധതികള്‍ നടപ്പിലാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി 30 ലക്ഷം രൂപയുടെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയും, തൊഴില്‍ നൈപുണി പരിശീലനവും നടപ്പിലാക്കി. എന്റെ കൂട് പദ്ധതി വിജയം കണ്ടതിനാല്‍ എല്ലാ ജില്ലകളിലും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍ എന്നിവ ആരംഭിക്കുന്നതാണ്.

കേരളത്തിലെ വനിത സംഘങ്ങള്‍ വിചാരിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല സുരക്ഷ ഒരുക്കാന്‍ സാധിക്കുന്നതാണ്. കോര്‍പ്പറേഷന്റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി 2017 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം എന്‍.എസ്.സി.എഫ്.ഡി.സിയുടെ പെര്‍ഫോമന്‍സ് എക്‌സലന്‍സ് ദേശീയ പുരസ്‌കാരം വനിത വികസന കോര്‍പറേഷന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ വായ്പ ചുങ്കത്തറ വനിത സഹകരണ സംഘത്തിന് മന്ത്രി കൈമാറി. ചുങ്കത്തറ വനിത സഹകരണ സംഘത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് മറ്റ് വനിത സംഘങ്ങള്‍ മുന്നോട്ടു വന്നാല്‍ അത് കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരി കിഷോറിന് കൈമാറിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു.

വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു സ്വാഗതമാശംസിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വനിത ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പിളി, കോര്‍പറേഷന്റെ ഡയറക്ടര്‍മാരായ ധനകാര്യ വകുപ്പ് ജോ. സെക്രട്ടറി എ.ആര്‍. ബിന്ദു, വനിത ശിശുവികസന വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ