കേരളം
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തണം: മുല്ലപ്പള്ളി
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ലെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരേ വയനാട് പടിഞ്ഞാറത്തറ നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. കെപിസിസി ഈ സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ന് വയനാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുന്‍പ് നടന്ന സംഭവങ്ങളെയാണ് താന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിലോ, ചത്തീസ്ഗഢിലോ ഉള്ള പോലുള്ള തീവ്ര ഗ്രൂപ്പല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുറെ പട്ടിണി പാവങ്ങളാണ്. അവരെയാണ് വെടിവെച്ച് കൊല്ലുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.