കേരളം
യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി
യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് കെഎസ്ആർടിസി ഓടുന്നത്.സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സർവീസ് നടത്തുകയെന്ന് കെഎസ്ആർടിസി എംഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement