Connect with us

കേരളം

കോഴിക്കോട് കെഎസ്ആർടി ടെർമിനൽ കടകളൊഴിപ്പിക്കൽ തടഞ്ഞ് ഉടമകൾ

Published

on

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി നേരത്തെ കരാർ നൽകിയ കടകൾ ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞ് കടയുടമകൾ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സന്നാഹത്തോടെയാണ് സ്വകാര്യ വ്യക്തികൾ വാടകയ്‌ക്കെടുത്ത കടകൾ ഒഴിപ്പിക്കുന്നത്.

കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തീർപ്പാക്കിയിരുന്നു. അറ്റകുറ്റ പണികൾ നടത്തിയ ശേഷം കടകൾക്ക് വീണ്ടും കടകൾ തുറക്കാം എന്ന നിലപാടാണ് കെടിഡിഎഫ്സി സ്വീകരിക്കുന്നത്. എന്നാൽ കോടതി ഉത്തരവ് ലഭിക്കാത്തതിനാൽ ആശങ്കയുണ്ടെന്ന് കടയുടമകൾ പറഞ്ഞു.ഉത്തരവിന്റെ പകർപ്പ് അടുത്ത ദിവസം ലഭിക്കുമെന്നിരിക്കെ നേരത്തെയെത്തി കടകളൊഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉടമകൾ കുറ്റപ്പെടുത്തി.

പൊലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്നും കടയുടമകൾ ആരോപിച്ചു. ഒഴിപ്പിക്കൽ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കടകൾക്കുള്ളിൽ കയറിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉടമകൾക്ക് ഐക്യദാര്ഢ്യവുമായി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടമകൾക്കൊപ്പം ഇവരും പ്രതിഷേധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം5 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം22 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ