ആരോഗ്യം
വൈദ്യുതി മോഷണം: പിഴയിനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ടുകോടി
കോവിഡിനിടയിലും വൈദ്യുതി മോഷണം വര്‍ധിച്ചതോടെ പിഴയിനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ട് കോടിയിലധികം രൂപ. സാമ്ബത്തികവര്‍ഷം അവസാനിക്കാനിരിക്കെ തുക ഇനിയും വര്‍ധിക്കാനാണ് സാധ്യത. 69 മോഷണങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മോഷണം പിടികൂടിയ വര്‍ഷമാണിത്. 131 മറ്റു ക്രമക്കേടുകളും ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (എ.പി.ടി.എസ്) കണ്ടെത്തി. 2055 പരിശോധനകള്‍ നടത്തി. മഞ്ചേരി, തിരൂര്‍, നിലമ്ബൂര്‍ സര്‍ക്കിളുകളാണ് ജില്ലയിലുള്ളത്. തിരൂര്‍ സര്‍ക്കിളിന് കീഴിലാണ് ഏറ്റവും കൂടുതല്‍ മോഷണം. അഞ്ച് ലക്ഷത്തോളം രൂപ വരെ പിഴ ചുമത്തി. മഞ്ചേരി സര്‍ക്കിളിന് കീഴിലെ എടവണ്ണപ്പാറയിലും വലിയ തുക അടക്കാന്‍ നിര്‍ദേശം നല്കി.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന നടത്താന്‍ സ്ക്വാഡിന് പ്രയാസം നേരിട്ടിരുന്നു. ഇതോടെ പിഴയിനത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രണ്ട് കോടിയോളം രൂപയുടെ കുറവുണ്ട്.
2019-20 സാമ്ബത്തിക വര്‍ഷത്തില്‍ 4,09,61,336 രൂപയാണ് ലഭിച്ചത്. 2248 പരിശോധനകള്‍ നടത്തിയതില്‍ 66 മോഷണങ്ങളും 287 മറ്റു ക്രമക്കേടുകളും കണ്ടെത്തി.
2019-20 വര്‍ഷത്തില്‍ 31 മോഷണങ്ങളും 374 ക്രമക്കേടുകളും കണ്ടെത്തി. പിഴയായി 4,29,10,918 രൂപയാണ് ലഭിച്ചത്. റെക്കോഡ് തുക ലഭിച്ചതും ഈ വര്‍ഷമായിരുന്നു. ലോക്ഡൗണിെന്റ മറവിലും ജില്ലയില്‍ വ്യാപകമായി വൈദ്യുതി മോഷണം നടന്നിരുന്നു. നാലുദിവസം കൊണ്ട് 20 ലക്ഷത്തോളം രൂപയാണ് പിഴയായി ലഭിച്ചത്.