Connect with us

കേരളം

300 ഓളം വീടുകൾക്ക് പത്തിരട്ടി തുക കെഎസ്ഇബി ബിൽ; അന്വേഷിക്കുമെന്ന് കെഎസ്ഇബി

Published

on

kseb

ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബി ബിൽ. തൊടുപുഴയിലാണ് സംഭവം. നാട്ടുകാരെ അമ്പരപ്പിച്ച് 300 ലധികം ഉപഭോക്താക്കൾക്കാണ് ഇത്തവണത്തെ കറന്റ് ബിൽ 10 ഇരട്ടിയിലേറെ വന്നിരിക്കുന്നത്. 3000 അടച്ചിരുന്നയാൾക്ക് 60,000 ത്തിന്റെ ബില്ലാണ് നിലവിൽ കിട്ടിയിരിക്കുന്നത്. ഒരാൾക്ക് മാത്രമല്ല, 300ലധികം ഉപഭോക്താക്കൾക്കാണ് ബില്ല് ഇരട്ടിയിലധികമായി ലഭിച്ചിരിക്കുന്നത്.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ബാബുവിന് കെഎസ്ഇബി ബില്ല് നല്‍കിയ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. കൃഷിക്കായും കുടിവെള്ളത്തിനായുമുള്ള മോട്ടോര്‍ പുരയുടെ ഇത്തവണത്തെ വൈദ്യുതി ബില്‍ 8499 രൂപയാണ്. അധികം വൈദ്യുതോപകരണങ്ങളോന്നുമില്ലാത്ത റിട്ടയേഡ് സര്‍ക്കാർ ഉദ്യോഗസ്ഥന് എങ്ങനെ ഇത്ര യൂണിറ്റായെന്ന് അറിയില്ല.

അതേസമയം, മുവ്വായിരം രൂപ വൈദ്യുതി ബില്ല് നല്‍കിയിരുന്ന സണ്ണിയുടെ ഇത്തവണത്തെ ബില്ല് അറുപതിനായിരമാണ്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ പോയ സമയം മുതല്‍ നാട്ടുകാര്‍ കെഎസ്ഇബിയെ സമീപിക്കുന്നതാണ്.അതേസമയം, വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികരണവുമായി കെഎസ്ഇബി രം​ഗത്തെത്തി. പ്രശ്നം അന്വേഷിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ഇതിനോടകം മുന്നൂറിലധികം പരാതികള്‍ ലഭിച്ചെന്നാണ് കെ എസ്ഇബി പറയുന്നത്. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികള്‍. താല്‍ക്കാലികമായി കുറച്ചുതുക അടക്കാന്‍ പരാതിപ്പെട്ടവരോട് ആവശ്യപെട്ടിട്ടുണ്ട്. കാരണമെന്തെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് കെഎസ് ഇബിയുടെ വിശദീകരണം. അതിനുശേഷം ആവശ്യമെങ്കിൽ ഇളവു നൽമെന്നാണ് ഇവര്‍ നൽകുന്ന ഉറപ്പ്.

Also Read:  തക്കാളി വിലവർധന; പാചകത്തിന് പുളിക്ക് പിന്നാലെ ജനങ്ങൾ

കറൻ്റ് ബില്ല് ഇരട്ടിയിലധികം രൂപയായി എന്ന് കാണിച്ച് ഫേസ്ബുക്കിലൂടെ ഒരാൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്താണ് സംഭവം. വിവിധ വീടുകളിലെ വൈദ്യുതി ബില്ലിൽ വന്ന വര്‍ധന ചൂണ്ടിക്കാട്ടി ‘കുഞ്ഞൻ പാണ്ടിക്കാട്’ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ വീഡിയോ വൈറലായതോടെ പ്രതികരണവുമായി കെഎസ്ഇബി രംഗത്തെത്തി. കഴിഞ്ഞ രണ്ട് തവണ വൈദ്യുതി ബില്ലില്‍ വന്ന വര്‍ധന ചൂണ്ടിക്കാട്ടിയാണ് ‘കുഞ്ഞൻ പാണ്ടിക്കാട്’ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് കണക്കുനിരത്തിയാണ് കെഎസ്ഇബി മറുപടി പറഞ്ഞിട്ടുള്ളത്. ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ കെ എസ് ഇ ബി ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ പൊതുജനമധ്യത്തിൽ അപഹസിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവിൽ പരിഷ്ക്കരിച്ചു നൽകിയത്. അതിനുശേഷം ഫ്യുവൽ സർചാർജ് പോലെയുള്ള നാമമാത്രമായ വ്യതിയാനമാണ് ബില്ലിൽ വന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

Also Read:  സർക്കാർ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ സ്ഥാപങ്ങളിൽ പഠിപ്പിക്കാൻ പോയാൽ നടപടി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം11 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം13 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം15 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം16 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ