Connect with us

കേരളം

30 സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചു; അബിഗേല്‍ തിരിച്ചറിഞ്ഞില്ല; സംഘം ആദ്യം എത്തിയത് വര്‍ക്കല ഭാഗത്തേയ്ക്ക്

Published

on

Untitled design 2023 11 29T103752.950

ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേയ്ക്ക് എന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഭാഗത്ത് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ പിടികൂടുന്നതിന് ദക്ഷിണമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെയും കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ സംസാരിച്ച കടയുടമയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read:  അബിഗേലിനെ തട്ടിക്കൊണ്ടുപോയയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ അബിഗേലിനെ കാണിച്ചെങ്കിലും കുട്ടി ആരെയും തിരിച്ചറിഞ്ഞില്ല. സംഭവത്തിന് ശേഷം കുട്ടിയുടെ പേടി ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നാണ് മുത്തച്ഛന്‍ പറഞ്ഞത്. അതിനാല്‍ കുട്ടിയുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്. ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സൂത്രധാരന്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവിരോധമാണോ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ എന്തിനാണ് തട്ടിക്കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറയുന്നു.

Also Read:  ബില്ലുകളിൽ ഒപ്പിടുന്നില്ല, ഗവര്‍ണര്‍ക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം11 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം11 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം24 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ