Connect with us

കേരളം

എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

Published

on

Untitled design (79)

ബാങ്കിങ് സേവനങ്ങള്‍ക്കും കച്ചവട കേന്ദ്രങ്ങളിലും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നത് ഇന്ന് ഒരു പുതുമയല്ല. എന്നാല്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വിശദീകരിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോ പങ്കുവെച്ചു.

Also Read:  പുതിയ അധ്യായത്തിന് തുടക്കം, പരാതികളില്‍ പരിശോധിച്ച് നടപടിയെന്ന് മുഖ്യമന്ത്രി

കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശം:

1. കാര്‍ഡ് ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല

2. പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം

3. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം

4. നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് തോന്നിയാലും പിന്‍ നമ്പര്‍ മാറ്റുക

5. പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിച്ച് എടുക്കാന്‍ കഴിയുന്നതുമായി നമ്പര്‍ പിന്‍ നമ്പറാക്കരുത്

6. വാഹനത്തിന്റെ നമ്പര്‍, ജനനത്തീയതി എന്നിവ പിന്‍ നമ്പര്‍ സെറ്റ് ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്

7. എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അപരിചിതരുടെ സഹായം തേടാന്‍ പാടില്ല

8. എടിഎം കൗണ്ടറില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അവിടെ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്

9. എടിഎം പിന്‍ നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവെയ്ക്കരുത്.ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ല എന്നും ഓര്‍ക്കുക.

10. കാലാവധി കഴിഞ്ഞ എടിഎം കാര്‍ഡ് മുറിച്ച് നശിപ്പിക്കുക

11. എടിഎം ഇടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ബാങ്കിനെയോ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടുക

 

Also Read:  ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം മാത്രം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ