Connect with us

കേരളം

ഹയര്‍സെക്കന്‍ററി ഫലപ്രഖ്യാപനം; വിശദവിവരങ്ങൾ

Published

on

happy students after result
പ്രതീകാത്മക ചിത്രം

വിദ്യാര്‍ഥി ജീവിതത്തിന്‍റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്‍റെ അവസാനഘട്ടവുമാണ് ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസം. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാഹചര്യമില്ലായിരുന്നു. എന്നിരുന്നാലും 2020 ജൂണ്‍ 1ന് ഡിജിറ്റല്‍ ക്ലാസ്സുകളുമായി പ്ലസ് ടു അധ്യയനം ആരംഭിക്കുകയുണ്ടായി. 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ SSLC, Plus Two വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിദ്യാലയങ്ങളിലെത്താനും പഠനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുമുള്ള അവസരം ഒരുക്കിയിരുന്നു. തുടര്‍ന്ന് 2021 ഏപ്രില്‍ 8 മുതല്‍ 26 വരെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടക്കുകയുണ്ടായി.

ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2004 പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ പരീക്ഷാ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്. റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍സെക്കന്‍ററി എന്നിവയിലും പരീക്ഷകള്‍ നടത്തുകയുണ്ടായി.

26/04/2021 ന് പരീക്ഷകള്‍ അവസാനി ച്ചുവെങ്കിലും തുടര്‍ന്നുവന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാരണം മൂല്യനിര്‍ണ്ണയം ഒരു മാസത്തിലേറെ വൈകിയാണ് ആരംഭിക്കാനായത്. ഹയര്‍സെക്കന്‍ററിക്ക് 79 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിക്ക് 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു. ഹയര്‍സെക്കന്‍ററിയില്‍ 21,500 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയില്‍ 3,727 അധ്യാപകരും മൂല്യനിര്‍ണ്ണയ ജോലികളില്‍ വ്യാപൃതരായിരുന്നു. 2021 ജൂണ്‍ 1 മുതല്‍ 25 വരെ തീയതികളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രായോഗിക പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷമാണ് നടത്തിയത്. 2021 ജൂണ്‍ 28 മുതല്‍ ജൂലൈ 14 വരെ തീയതികളിലായി പ്രായോഗിക പരീക്ഷകള്‍ നടന്നു. പ്രായോഗിക പരീക്ഷയുടെ തുടക്കഘട്ടത്തില്‍ കോവിഡ് ബാധിതരായവര്‍ക്ക് പിന്നീട് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കി. ഏതെങ്കിലും കാരണവശാല്‍ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ പിന്നീട് അവസരം നല്‍കുന്നതാണ്.

കോവിഡ് 19 വ്യാപനം മൂലം ഇന്ത്യയില്‍ പ്രധാനപ്പെട്ട പല പരീക്ഷാബോര്‍ഡുകളും പരീക്ഷകള്‍ റദ്ദ് ചെയ്തുവെങ്കിലും കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഇന്ന് ഫലം പ്രഖ്യാപിക്കുകയാണ്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി 2021 ആഗസ്റ്റ് 11 മുതല്‍ SAY/Improvement പരീക്ഷയും നടത്തുന്നതാണ്.

ഹയര്‍സെക്കന്‍ററി പരീക്ഷാഫലം മാര്‍ച്ച് 2021

2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു (വ്യത്യാസം 2.81 ശതമാനം കൂടുതല്‍)

ആകെ 2035 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788 ( മൂന്ന് ലക്ഷത്തി എഴുപത്തി മുവായിരത്തി എഴുനൂറ്റി എണ്‍പത്തിയെട്ട്) പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 ( മൂന്ന് ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി എഴുന്നൂറ്റി രണ്ട്) പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

ഓപ്പണ്‍ സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം 47,721
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 25,292
വിജയശതമാനം 2021 ൽ 53.00
വിജയശതമാനം 2020 ൽ 43.64

റഗുലര്‍ സ്കൂള്‍ ഗോയിംഗ് (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)

സയന്‍സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,76,717
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,59,958
വിജയശതമാനം 90.52

ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 79,338
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 63,814
വിജയശതമാനം 80.43

കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,17,733
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,04,930
വിജയശതമാനം 89.13

ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011
വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67
വിജയശതമാനം 89.33

റഗുലര്‍ സ്കൂള്‍ ഗോയിംഗ് (സ്കൂള്‍ വിഭാഗമനുസരിച്ച്)

സര്‍ക്കാര്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,58,380
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,34,655
വിജയശതമാനം 85.02

എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,91,843
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,73,361
വിജയശതമാനം 90.37

അണ്‍ എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 23,358
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 20,479
വിജയശതമാനം 87.67

സ്പെഷ്യല്‍ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 207
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 207
വിജയശതമാനം 100.00

ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011
വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67
വിജയശതമാനം 89.33

റിസള്‍ട്ട് – മാര്‍ച്ച് 2021

1) വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11%)

2) വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട (82.53%)

3) നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 136 (114)
സര്‍ക്കാര്‍ സ്കൂളുകള്‍ 11 (7)
എയ്ഡഡ് സ്കൂളുകള്‍ 36 (36)
അണ്‍ എയ്ഡഡ് സ്കൂളുകള്‍ 79 (62)
സ്പെഷ്യല്‍ സ്കൂളുകള്‍ 10 (9)

4) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍)

5) ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍)

6) മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383 (മുന്‍വര്‍ഷം 18,510)

7) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍ )

8) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)

9) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂള്‍ രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍

10) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)

വ്യക്തിഗതമായ പരീക്ഷാഫലം വൈകുന്നേരം 4 മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശി ച്ചിട്ടുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്.

പ്രധാന തീയതികള്‍

പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021

സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021

സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ആഗസ്റ്റ് 11 മുതല്‍

ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ 2021 ആഗസ്റ്റ് 5, 6 തീയതികളില്‍

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.keralaresults.nic.in , http://www.dhsekerala.gov.in

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ