Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 1000 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാനം

Published

on

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നാണിത്.

ഇതിനായി റിസർവ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്.

ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക്‌ 7.69 ശതമാനം നിരക്കിലാണ് എടുത്തത്.

Advertisement