സാമ്പത്തികം
സ്വർണവിലയിൽ ഇന്നും വർധനവ്, ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്ക്
ഇന്നലത്തെ വർധനവിന് പിന്നാലെ സ്വർണ വില ഇന്ന് വീണ്ടും മുന്നോട്ട് കുതിച്ചിരിക്കുകയാണ്. ഇന്നത്തെ വർധനവോടെ വില മാസത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിലേക്ക് എത്തുകയും ചെയ്തു. 22 കാരറ്റ് സ്വർണത്തിന് പവന് 240 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. സമാനമായ രീതിയിലായിരുന്നു ഇന്നലത്തേയും വർധനവ്.
പവന് 54080 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വില്‍പ്പന. ഇന്നലേയും 240 രൂപ വർധിച്ചിരുന്നു. ഇന്നലത്തെ പന്‍ വില – 53840. ഗ്രാമിന് ഇന്ന് 30 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 6760 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ ഗ്രാം വില – 6730 രൂപ.
22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും പതിനെട്ട് കാരറ്റിലുമുണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 264 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ വില വീണ്ടും 59000 ത്തിലേക്ക് എത്തി. 18 കാരറ്റിന് പവന് 200 രൂപയുടെ വർധനവും ഇന്ന് രേഖപ്പെടുത്തി. ഇന്നത്തെ നിരക്ക് – 44248.
22 കാരറ്റിന് പവന് 53000 രൂപയെന്ന നിരക്കിലായിരുന്നു ജുലൈ ഒന്നിന് സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. ഈ വിലയും ഇന്നത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വിലയിലെ വ്യത്യാസം 1080 രൂപയാണ്. ജുലൈ നാലാം തിയതിയും ആറാം തിയതിയും 520 രൂപ വീതം വർധിച്ചതാണ് സ്വർണ വിലയെ 54000 കടത്തിയത്. ആറാം തിയതിയിലെ ഈ വർധനവോടെ ഒരു പവന്‍ സ്വർണത്തിന്റെ വില എത്തിയത് 54120 രൂപയിലായിരുന്നു. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ.