കേരളം
സംസ്ഥാനത്ത് സ്വർണവില കൂടി
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്ന് 37,000 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 320 രൂപയോളമായിരുന്നു കുറഞ്ഞിരുന്നത്.
ഗ്രാമിന് 35 രൂപ കൂടി 4,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലേയും ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണവിലയെ ചൊല്ലി സംസ്ഥാനത്തെ ചില ജുവലറികളിൽ വില കുറച്ച് വ്യാപാരം നടത്തിയത് വിവാദമായിരുന്നു. ബുധനാഴ്ച്ച രണ്ട് വട്ടമായി 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. റെക്കോർഡ് വിലയിൽ നിന്നും രണ്ട് ദിവസത്തിനുള്ളിൽ 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു ദിവസത്തെ കുറവിന് ശേഷമായിരുന്നു ഇന്നലെ സ്വർണവില വർദ്ധിച്ചത്. 2022ലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 37,440ലാണ് സ്വർണവില എത്തിയിരുന്നത്.