കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold Price Today
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ്. സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ടുദിവസം മാറ്റമില്ലാത്ത തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 280 രൂപ കുറഞ്ഞ് 44,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 44040 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5505 രൂപയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement