കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 5,660 രൂപയിലും 45,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ട് ദിവസം തുടർച്ചയായി റെക്കോർഡ് ഇട്ട സ്വർണവില ശനിയാഴ്ച ഇടിഞ്ഞിരുന്നു. ഗ്രാമിന് 5,650 രൂപയിലും പവന് 45,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
അതേ സമയം ഇന്ത്യയുടെ സ്വർണ ഉപഭോഗം 17% ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. റെക്കോർഡ് വില വർധനയും ചാഞ്ചാട്ടവും ഉപഭോഗത്തെ ബാധിച്ചതിനാലാണ് ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യം കുറഞ്ഞത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement