കേരളം
പുതിയ സാമ്പത്തിക വർഷത്തിൽ ചാഞ്ചാട്ടം ഇല്ലാതെ സ്വർണവില|Gold Price
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ, ഒരു പവൻ സ്വർണത്തിന് 44,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,570 രൂപയാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയും വർദ്ധിച്ചിരുന്നു. ബുധനാഴ്ച ഉണ്ടായ നേരിയ വർദ്ധനയ്ക്കു ശേഷം, വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭ ഘട്ടത്തിലാണ് സ്വർണവില നിശ്ചലമായി തുടരുന്നത്. കഴിഞ്ഞ മാസം 18- നാണ് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. മാർച്ച് 18-ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,240 രൂപയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില ഉയർന്നു ഒരു രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. മാർച്ച് ഒന്നിന് 69 രൂപയായിരുന്ന വെള്ളി ഏപ്രിലിൽ എത്തുമ്പോൾ 9 രൂപ വർദ്ധിച്ച് 78 ലേക്കെത്തി ഇന്നലെയും വെള്ളിയുടെ വില ഒരു രൂപ ഉയർന്നിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് വിപണി വില.
മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഉപഭോക്താക്കളെ പേടിപ്പിക്കുന്ന തരത്തിലായിരുന്നു മാർച്ച് മാസത്തെ സ്വർണവില (Gold price). കയറിയും ഇറങ്ങിയും ആയിരുന്നു ട്രെൻഡ് എങ്കിലും പല ദിവസങ്ങളിലും സ്വർണവില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
പവന് 45,000 എന്ന ഞെട്ടിക്കുന്ന വിലയുടെ അടുത്തെത്തി നിൽക്കുകയാണ് നിലവിലെ സ്വർണവില. മാർച്ച് 18, 19 തീയതികളിലാണ് സ്വർണവില സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
അതേസമയം, സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതിനായി മൂന്ന് മാസം കൂടി സമയം നീട്ടിനല്‍കി ഹൈക്കോടതി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്‍സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് തീരുമാനം. ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതി വിധി. ഹാള്‍മാര്‍ക്കിങ് തിരിച്ചറിയലിനുളള എച്ച്‌യുഐഡി നമ്പറില്ലാത്ത സ്വരണാഭരണങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കാനാവില്ല എന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചിരുന്നു.