കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 38,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4765 രൂപ നല്‍കണം.
ഈ മാസം ഒന്നിന് 38000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 38,680 രൂപയായിരുന്നു അന്നത്തെ വില.
ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. 15ന് 37,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement