Connect with us

കേരളം

കേരള എക്സ്പ്രസിന് മുകളിൽ കോട്ടയത്ത് ഇലക്ട്രിക് ലൈൻ പൊട്ടി വീണു

Published

on

TRAIN

കോട്ടയം കുറുപ്പന്തറയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു. കേരള എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇലക്ട്രിക്ക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു.

പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി. നിലവിൽ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി – തിരുവനന്തപുരം ലൈൻ കുഴപ്പമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം – ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി തിരിച്ചറിഞ്ഞത്.

നിലവിലെ സാഹചര്യത്തിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം പ്രശ്നം പരിഹരിക്കാനെടുക്കുമെന്നാണ് വിവരം. ഒരു ഡീസൽ എഞ്ചിൻ കൊണ്ടു വന്ന് ട്രെയിൻ ട്രാക്കിൽ നിന്ന് മാറ്റണം. ഇതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികൾ നടത്താനാവൂ. കഴിഞ്ഞ ദിവസം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത് സംസ്ഥാനത്തെ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം8 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം10 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം12 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം14 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ