Connect with us

കേരളം

മോൻസനെതിരായ കേസ്; അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടെന്ന് ഡിജിപി

Published

on

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നൽകിയെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോർട്ട്‌ കൈമാറി. മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതായും മോൻസനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു.

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നൽകി. ലോക്നാഥ് ബഹ്റ പുരാവസ്തുക്കൾ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് മൊഴി നൽകിയതെന്നും ഈ സമയത്ത് മോൺസന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

ഉന്നത ഉദ്യോഗസ്ഥർ മ്യൂസിയത്തിലെത്തിയത് മോൻസന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദർശനത്തിന് ശേഷം മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നതായും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.

നേരത്തെ മോൻസൻ മാവുങ്കിലിന്‍റെ ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാ‌ഞ്ച് രേഖപ്പെടുത്തി. ലോക്നാഥ് ബഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും വിവരങ്ങൾ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya rajendran.jpg arya rajendran.jpg
കേരളം1 hour ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ