Connect with us

കേരളം

കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളില്‍ വന്‍വീഴ്‌ചയുണ്ടായെന്ന് കേന്ദ്രം; പോസിറ്റിവിറ്റി 16 ശതമാനത്തിലേക്ക്

Published

on

committees  pic

കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് നിൽക്കുന്നതിന് ഒൻപത് കാരണങ്ങളെന്ന് കേന്ദ്ര സംഘം. കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗൺ കർശനമാക്കണം. ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു. കേരളത്തിൽ വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സീൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉൾപ്പടെ ജില്ലകൾ നല്കിയ കണക്ക് പരിശോധിക്കും.

ഓണാഘോഷം, ടൂറിസം മേഖല തുറക്കല്‍, കൂടുതല്‍ ഇളവുകള്‍ തുടങ്ങിയവ വെല്ലുവിളിയാണെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേരളത്തിലെ സ്ഥിതി വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ തലവനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടറുമായ ഡോ. എസ്.കെ. സിംഗും മുന്നറിയിപ്പ് നല്‍കി. പോസിറ്റിവിറ്റി 10ശതമാനത്തില്‍ കൂടി നില്‍ക്കുന്നതിന്റെ കാരണങ്ങളാണ് സംഘം അന്വേഷിച്ചത്. പത്ത് ശതമാനത്തില്‍ കൂടുതലുള്ള രാജ്യത്തെ 44 ജില്ലകളില്‍ പത്തെണ്ണം കേരളത്തിലാണ്.

പ്രധാനമായും രോ​ഗവ്യാപത്തിന്റെ കാരണങ്ങൾ :

‌‌കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം രോഗികളുടെ എണ്ണം നോക്കി കണ്ടെയ്‌ന്‍മെന്റ് സോണ്‍ നിര്‍ണയിച്ചില്ല. ചുറ്റിലും വേലികെട്ടി ആള്‍സഞ്ചാരം തടഞ്ഞില്ല,​ ബഫര്‍ സോണുകള്‍ സൃഷ്‌ടിച്ചില്ല.

എ, ബി, സി, ഡി വിഭാഗങ്ങളുടെ പുനരവലോകനം ഏഴുദിവസത്തിന് പകരം 14ദിവസത്തിന് ശേഷം വേണമായിരുന്നു.

 സമ്പര്‍ക്ക പട്ടികയില്‍ പിഴവ്. ഒരാളുടെ സമ്ബര്‍ക്ക പട്ടിക രണ്ടുപേരില്‍ ഒതുങ്ങി. കുടുംബാംഗങ്ങളെപ്പോലും ഉള്‍പ്പെടുത്തിയില്ല.

 വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരില്‍ സമ്ബര്‍ക്കം നിയന്ത്രിക്കാഞ്ഞത് രോഗവ്യാപനം കൂട്ടി. വീടുകളിലെ വ്യാപനം ക്ളസ്റ്ററുകളുണ്ടാക്കി. കേരളത്തില്‍ 80ശതമാനം രോഗികളും വീടുകളില്‍ ഐസോലേഷനില്‍. അടുത്തടുത്ത് വീടുകളുള്ളത് രോഗവ്യാപനം കൂട്ടുന്നു.

 ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നു എന്ന് സൂചിപ്പിക്കുന്ന ‘ആര്‍’

ഫാക്ടര്‍ കേരളത്തില്‍ ജൂണില്‍ 0.8 ആയിരുന്നത് ഇപ്പോള്‍ 1.2

 സാമൂഹ്യ-മത കൂട്ടായ്മകളില്‍ ആള്‍ക്കൂട്ടം കുറയ്‌ക്കുന്നില്ല.

ആശങ്കകള്‍:

 ഓണാഘോഷം, സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്, വിനോദസഞ്ചാര മേഖല തുറക്കുന്നത്. ജനസംഖ്യത്തില്‍ പ്രായമായവര്‍ കൂടുതലുള്ളത്, ആളുകളുടെ അന്താരാഷ്‌ട്ര, ദേശീയ യാത്രകള്‍.

കേരളത്തില്‍ 44ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡി. ദേശീയ തലത്തില്‍ 65ശതമാനം.

ലക്ഷത്തിലേറെ ആക്ടീവ് കേസുകള്‍ കേരളത്തില്‍ മാത്രം (1,77,091). രാജ്യത്തെ ആക്ടീവ് കേസുകളുടെ 43.77%

ആഗസ്റ്റ് 9വരെ കേരളത്തിലെ ആകെ കേസുകള്‍: 35,​52,525. മരണം: 17,741.

100ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 48 ജില്ലകളില്‍ കേരളത്തിലെ 11 ജില്ലകള്‍ (മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട, ഇടുക്കി).

വാക്സിന്‍: ഒന്നാം ഡോസ് 54%

രണ്ടാം ഡോസ് 23%

രണ്ടുകോടിയിലേറെ ആളുകള്‍ക്ക് വാക്സിന്‍ നല്‍കണം

മേയ് മുതല്‍ ഡെല്‍റ്റ

ജൂണ്‍ ആദ്യവാരം നിയന്ത്രണങ്ങള്‍ മൂലം പോസിറ്റിവിറ്റി കുറഞ്ഞിരുന്നു. രാജ്യത്തെ മറ്റിടങ്ങളില്‍ കൂടിയ വേഗത്തില്‍ ടി.പി.ആര്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ ജൂണ്‍ 19 മുതല്‍ പത്ത് ശതമാനത്തിന് അടുത്ത് തുടര്‍ന്നു. ചില തദ്ദേശ സ്ഥാപനങ്ങളില്‍ 20ന് മുകളില്‍. കേരളത്തില്‍ ഡെല്‍റ്റ സാന്നിദ്ധ്യം 80ശതമാനം

പത്തനംതിട്ടയില്‍ ഒന്നാം ഡോസ് എടുത്ത 14,​974പേര്‍ക്കും രണ്ടാം ഡോസ് എടുത്ത 5042 പേര്‍ക്കും രോഗം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം14 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം15 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ