Connect with us

കേരളം

രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ

Published

on

kerala budget

കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണം. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും.

വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കും.

സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം പോർട്ട്‌ മെയ്‌ മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.

പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ത്ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. വിഴിഞ്ഞത്തെ സ്പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി. ഇത് കാർഷിക മേഖലയിൽ നേട്ടമാണ്. കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന് 500 കോടി നൽകുമെന്ന് ധനമന്ത്രി. ദേശീയ തീരദേശ, മലോര പാതകൾ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തി.

തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണന. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു.

സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും. ലോകത്ത് യുദ്ധവും മാന്ദ്യവും പുരോഗമിക്കുന്ന മുറയ്ക്ക് ഈ പ്രശ്നം കേരളത്തെയും ബാധിക്കും. ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വര്‍ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തും.

കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ. പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല. വികസന ക്ഷേമ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരും. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം.

കേരള വികസനത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിനകം നികുതി വരുമാനം  ഇരട്ടിയാകും. നാല് വർഷത്തിനിടെ നികുതി വരുമാനം ഇരട്ടിയാക്കുന്ന വിധം സ്വപ്ന തുല്യമായ നേട്ടം കൈവരിക്കും. നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു. സ്വപ്ന തുല്യമായ നേട്ടമാണിത്. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങൾ നിർത്തലാക്കുന്നത് അല്ല കലാകാലങ്ങൾ നിലനിർത്തുകയെന്നതാണ് സർക്കാർ ലക്ഷ്യം. പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുത് . പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകും.

അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും. സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കണം. സര്‍വകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം  നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളം മാറുന്നു. ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയ്യാറാണ്. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചക്കും തയ്യാറാണ്.

ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളം മാറുകയാണ്. ഡിജിറ്റൽ സർവകലാശാലയക്ക് വായ്പയെടുക്കാന്‍ അനുമതി. സർക്കാർ പലിശ ഇളവ് നൽകും. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ട് രംഗത്ത് കൂടുതല്‍ പദ്ധതികള്‍. രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരം കടന്നു. സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടം. വർക്ക് ഫ്രം ഹോം ലീസ് സെന്‍ററുകള്‍ വ്യാപകമാക്കും. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റം. വര്‍ക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വര്‍ക്ക്  പോഡുകള്‍ സ്ഥാപിക്കും.

സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും.സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കും.ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്തം. ടൂറിസം മേഖലയിൽ 5000 കോടിയുടെ വികസന പദ്ധതി. മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും. കേരളത്തില്‍നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റിയാല്‍ അത് സമ്പത്ത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ അന്തർദേശീയ കേന്ദ്രങ്ങളായിരിക്കും ആരംഭിക്കുക.

പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാന്‍ നടപടിയെടുക്കും നികുതി ഇളവുകൾ ഉൾപ്പെടെ നല്‍കിയിരിക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുക. കായിക മേഖലയിൽ പുതിയ കായിക നയം. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ  5000 കോടി നിക്ഷേപം.

കാർഷികമേഖലക്ക് 1698 കോടി.  ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും.  നാളികേരം വികസനത്തിന്  65 കോടി. 93.6 കോടി  നെല്ല് ഉല്‍പാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി. കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി. 78 കോടി വിഷരഹിത പച്ചക്കറിക്ക് 78 കോടി.സുഗന്ധ വ്യഞ്ജന കൃഷിക്ക്  4.6 കോടി ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി. ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി.  മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി.

മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണും. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്കരിക്കും.സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും. മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും.

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി. തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തു കോടി. അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക്  20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമ വികസനത്തിന് 1868. 32 കോടി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പെടെ). ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി. പദ്ധതികള്‍ക്ക്  കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. ബ്രാന്‍ഡിങ് അനുവദിക്കുന്നില്ല.

ശബരിമല മാസ്റ്റർ പ്ലാനിന്  27.6 കോടി വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടി. സഹകരണ മേഖലക്ക് 134.42 കോടി. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി. രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റ പണി നടത്താൻ 10 കോടി. ആലപ്പുഴ -കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടി. പുതിയ ജലവൈദ്യത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന്  15 കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു. മേയ്ക്ക് ഇന്‍ കേരളക്ക് 1829 രൂപ വകയിരുത്തി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി . കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി. കൈത്തറി മേഖലയ്ക്ക് 51.8 കോടി. കൈത്തറി ഗ്രാമങ്ങള്‍ രൂപവത്കരിക്കാന്‍ നാലുകോടി. സ്പിന്നിങ് മില്ലുകള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തി. കയർ ഉല്‍പന്ന മേഖലയ്ക്ക്  107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസിക്ക് 127.5 കോടി. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.

UPDATING…

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ