Connect with us

കേരളം

പ്രഗത്ഭരുടെ നേതൃമികവിൽ കെൽട്രോൺ; ശ്രീകുമാരൻ നായർ പുതിയ എം.ഡി

Published

on

20240201 081220.jpg

നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കേരളാ ഇലക്ട്രോണിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ എം.ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക.

എറണാകുളം കടവന്ത്ര സ്വദേശിയായ ശ്രീകുമാരൻ നായർ നാവികസേനയിൽ 35 വർഷത്തെ സേവന ചരിത്രമുള്ള, വൈസ് അഡ്മിറൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ്. ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ടെക്നിക്കൽ ഡയറക്ടർ എന്നീ സുപ്രധാന പദവികളിൽ രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായവരെ നിയമിച്ചതിലൂടെ കെൽട്രോണിനെ ഇന്ത്യയിലെ ഒന്നാം നിര പൊതുമേഖലാ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ഡൽഹി ഐ.ഐ.ടി യിൽ നിന്ന് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ എം.ടെക് ബിരുദവും തിരുച്ചിറപ്പിള്ളി ആർ.ഇ.സിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദവുമുണ്ട് ശ്രീകുമാരൻ നായർക്ക്. കേരളാ പബ്ളിക് എൻ്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെൻ്റും) ബോർഡ് ശുപാശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.

കെൽട്രോൺ സി.എം.ഡി പദവിയിൽ നിന്ന് ചെയർമാനായി നിയമിക്കപ്പെടുന്ന എൻ. നാരായണ മൂർത്തി രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞരിൽ ഒരാളാണ്. വി.എസ്.എസ്.സിയുടെ പി.എസ്.എൽ.വി, ജി.എസ്.എൽ.വി മിഷനുകളുടെ നേതൃത്വവും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ആസ്ട്രനോട്ടിക്കൽ സൊസൈറ്റിയുടെ സ്പെയ്സ് ഗോൾഡ് മെഡൽ, ഐ.എസ്.ആർ. ഒ യുടെ പെർഫോമൻസ് എക്സലൻസ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ സ്ഥാപനമായ എന്‍ പി ഒ എല്‍ മുന്‍ ഡയറക്ടറായ ഡോ. എസ് വിജയന്‍ പിള്ളയാണ് കെൽട്രോണിൻ്റെ ടെക്‌നിക്കല്‍ ഡയറക്ടർ. നാവിക സേനയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പരിചയ സമ്പത്തുമായാണ് വിജയന്‍പിള്ളയും കെല്‍ട്രോണിന്റെ ഭാഗമായത്. ഐ.എസ്.ആർ.ഒ യുടെ ഔട് സ്റ്റാൻഡിംഗ് സയൻ്റിസ്റ്റായിരുന്ന എസ്. ഹേമചന്ദ്രനാണ് കെൽട്രോൺ എക്സിക്യൂട്ടീവ് ഡയക്ടർ.

ചാന്ദ്രയാൻ ദൗത്യത്തിലും ആദിത്യ എൽ1 ദൗത്യത്തിലുമായി നൂറോളം ഉൽപ്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിയിരുന്നു. നാവിക സേനക്കുള്ള അത്യാധുനിക ഉപകരണങ്ങളും കെൽട്രോൺ നിർമ്മിക്കുന്നുണ്ട്. പൊതുമേഖലയെ സംരക്ഷിക്കുക മാത്രമല്ല, മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി പ്രദീപ് കുമാറാണ് ചവറ കെ.എം.എം.എൽ മാനേജിംഗ് ഡയറക്‌ടർ. നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ജനറൽ മാനേജരാണ്. ടി.സി.സി എം.ഡി യായി രാജീവ് രാമകൃഷ്ണനെ നിയമിച്ചു. സുകുമാർ അരുണാചലം (ടെക്സ്റ്റൈൽ കോർപ്പറേഷൻ), വി.എസ്. രാജീവ് (കേരള ആട്ടോമൊബൈൽസ്), പി. രഞ്ജിത് ലാൽ (മിനറൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ) എന്നിവരാണ് മറ്റ് മാനേജിംഗ് ഡയറക്ടർമാർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം7 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം8 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ