കേരളം
കായംകുളം സ്ഥാനാര്‍ത്ഥിയുടെ വീടാക്രമണം; പിടിയിലായത് കോണ്ഗ്രസുകാരന് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്ത്
സ്ഥാനാര്‍ത്ഥിയുടെ വീടാക്രമണ കഥയില്‍ കോണ്ഗ്രസുകാരന് പിടിയിലായതോടെ കായംകുളത്ത് യുഡിഎഫിന്റെ കള്ളപ്രചാരണം വീണ്ടും പൊളിഞ്ഞു. ബുധനാഴ്ച വൈകിട്ട് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന വിവാദം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്നും വ്യക്തമായി.
പൊലീസ് കസ്റ്റഡിയിലെടുത്ത പുതുപ്പള്ളി സ്വദേശി സലിം ബാനര്‍ജി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നാടകീയ സംഭവങ്ങളുണ്ടായപ്പോള്‍ സ്ഥാനാര്‍ഥിയുടെ വീടിന് സമീപം ഇയാളുടെ സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് പിടികൂടിയത്.
പിടിയിലായ സലിം കായംകുളത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയിരുന്നു. ഈചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി.
സലിം ബാനര്‍ജി കസ്റ്റഡിയിലായതോടെ നാടകം പൊളിഞ്ഞു.
കോണ്‍ഗ്രസുകാര്‍തന്നെ വീടിന്റെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച ശേഷം ആക്രമണം നടന്നതായി പ്രചരിപ്പിക്കയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള സലീമിന്റെ ചിത്രവും പുറത്തായി.