തൊഴിലവസരങ്ങൾ
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 339 അവസരം; ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന് II 2021 അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അവിവാഹിതര്‍ക്കാണ് അവസരം. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദെഹ്റാദൂണ്‍-100, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-22, എയര്‍ ഫോഴ്സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്ളൈയിങ്)-32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ എസ്.എസ്.സി. പുരുഷന്മാര്-169, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നെ എസ്.എസ്.സി. വനിത-16.
ബിരുദമാണ് യോഗ്യത. എയര്‍ ഫോഴ്സ് അക്കാദമിയിലേക്ക് ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച പ്ലസ് ടുവും ബിരുദവും. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. വ്യവസ്ഥകള്‍ക്ക് വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി- അവിവാഹിതരായ പുരുഷന്മാര് 1998 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഇന്ത്യന്‍ എയര്‍ ഫോഴ്സ് അക്കാദമി- 20-24 വയസ്സ്. 2002 ജൂലായ് 1-നും 1998 ജൂലായ് 2-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-(എസ്.എസ്.സി. കോഴ്സ് ഫോര്‍ മെന്‍)- അവിവാഹിതരായ പുരുഷന്മാര് 1997 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമന്‍ നോണ്‍ ടെക്നിക്കല്‍ കോഴ്സ്)-അവിവാഹിതരായ വനിതകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിധവകള്‍ക്കും ഡിവോഴ്സ് ആയവര്‍ക്കും അപേക്ഷിക്കാം. 1997 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
വിശദവിവരങ്ങള്‍ക്കായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24.